Schoolwiki സംരംഭത്തിൽ നിന്ന്
തിരച്ചിൽ
കാരണങ്ങൾ തേടിപോകുകയാണോ
മനുഷ്യാ ഇന്ന് നീ അനുഭവിക്കും
വേദനകളൊക്കെയും
നീ മറന്ന കർത്തവ്യങ്ങൾ തന്നെയാണ്
മനുഷ്യാ നിന്നെ ഇല്ലാതാക്കിയത്
നിൻ കയ്യാലെ വാങ്ങിയ
കളിക്കോപ്പുകൾ നിന്റെ
കുഞ്ഞുങ്ങൾ മുറ്റത്തെറിഞ്ഞ -
പ്പോൾ നീ അറിഞ്ഞില്ലേ ....
അതിൽ കെട്ടിക്കിടക്കും വെള്ളത്തിൽ
പല രൂപത്തിലും പേരിലും
വസിക്കുന്നവർ നിന്റെ മക്കളെ
കിടപ്പിലാക്കുമെന്ന് .
നിൻ വീട്ടിലെ ചപ്പുചവറുകൾ
പെറുക്കി കൂട്ടി ആരും
കാണാതെ എറിഞ്ഞപ്പോൾ
അറിഞ്ഞില്ലേ മനുഷ്യാ അതിൽ
നിന്നുണ്ടാകുന്ന ദുർഗന്ധം
ഒരു വിഷ പാമ്പിനെപോൽ
നിന്റെ ശ്വാസത്തെ നിലപ്പിക്കുമെന്ന്
നിന്നാൽ മലിനമായ ജലാശയങ്ങ
ളിൽ നിന്നും നീ നിന്റെ ദാഹം
അകറ്റിയപ്പോൾ അറിഞ്ഞില്ലേ
മനുഷ്യാ അത് നിന്റെ കാലനായേക്കുമെന്ന്
"സ്വച്ഛ ഭാരത്" എന്ന് നീ പാടി
നടന്നപ്പോൾ നീ അറിഞ്ഞില്ലേ
അതിൽ നീയും പങ്കാളിയാണ്
ശുചിത്വം വാക്കുകളിൽ മാത്രം
ഒതുങ്ങി നിൽക്കേണ്ടതല്ല
എന്ന് നീ മനസിലാക്കിയില്ല
"ഡ്രൈ ഡേ" എന്ന ഓമന
പേരിൽ ശുചിത്വ പ്രവർത്തന -
ങ്ങൾക്ക് പകരം എന്തെ
നീ അവധിയെടുത്തു
ഇനിയും കാരണം കിട്ടിയില്ലേ മനുഷ്യാ
നിൻ നേത്രങ്ങൾ തുറന്നു
നോക്ക് നീ എന്താ നിനക്കായ്
ഒരുക്കിയതെന്ന്
ശുചിത്വമായ പരിസ്ഥിതി
ഓർമ്മതൻ കുഞ്ഞിനെ
സംരക്ഷിക്കുമ്പോലെ
നിന്നെയും സംരക്ഷിക്കും
എന്ന് നീ മാനസിലാക്കിയില്ലേ
അതോ നീ അറിയാത്ത
പോലെ നടിക്കുന്നുതോ
ആശുപത്രി കിടക്കയിൽ കിടന്ന്
പിടഞ്ഞപ്പോൾ നീ ഓർത്തില്ലേ
അതിനുത്തരം അടുത്ത
തലമുറയ്ക്കങ്കിലും നീ ആ
കാരണം പറഞ്ഞു നൽകൂ
മനുഷ്യാ അവരെങ്കിലും
ആരോഗ്യമുള്ള സമൂഹം
വാർത്തെടുക്കട്ടെ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത
|