ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കോവിഡ് 19 -ലോക്ക് ഡൗൺ കാഴ്ചകളിലൂടെ ..
കോവിഡ് 19 -ലോക്ക് ഡൗൺ കാഴ്ചകളിലൂടെ ..
കോവിഡ് -19 ഒരു ദേശത്തെയോ രാജ്യത്തെയോ മാത്രമല്ല , ലോകം മുഴുവനേയും വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് . ലക്ഷക്കണക്കിന് ആളുകൾ ഈ രോഗം മൂലം മരിക്കുകയും അനേകം ആളുകൾക്ക് ഈ രോഗം പിടിപെടുകയും ചെയ്തു . മനുഷ്യൻ ചെയ്ത പ്രവൃത്തികൾക്ക് പ്രതിഫലം എന്നവണ്ണം അത് നമ്മെ വേട്ടയാടുന്നു . ലോകം മുഴുവനേയും ഇത് ആക്രമിച്ചു കൊണ്ടിരിക്കുകയാണ് . ഇതിൽ നിന്നും നമുക്ക് ഒരു പരിധി വരെ രക്ഷപ്പെടുവാൻ സാധിക്കുന്നത് സാമൂഹിക അകലം പാലിക്കുന്നതിലൂടെയാണ് . സമൂഹ വ്യാപനം തടയുന്നതിനായി നാം അകലം പാലിക്കേണ്ടത് വളരെ ആവശ്യമാണ് . ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . ഒരുപാട് നാളുകളായി ഇന്ത്യൻ ജനത സാമുഹ്യ സമ്പർക്കത്തിൽ ഏർപ്പെടാതെ ഒതുങ്ങി ഇരിക്കുകയാണ് . പലരും പുറത്തോട്ട് പോയിട്ടും ജോലിക്ക് പോയിട്ടും നാളുകളായി . പലർക്കും ലോക്ക് ഡൗൺ കുടുംബവുമായി ഒത്തു ചേരുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് . ഒന്നിനും സമയം ഇല്ലാത്തതിനാൽ സ്വന്തം കുടുംബത്തിന് വേണ്ടി അൽപനേരം ചെലവഴിക്കുവാൻ മറന്നു പോയവർക്ക് ഇതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് . ഒന്നിനും സമയം ഇല്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ സമയം എങ്ങനെ കളയും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് . സമ്പാദിക്കുക എന്നതാണ് മുഖ്യലക്‌ഷ്യം എന്ന് വിചാരിച്ചിരുന്ന പലരും ഇന്ന് ഏറ്റവും പ്രധാനം സ്വന്തം ആരോഗ്യവും ജീവനും ആണ് എന്ന തിരിച്ചറിവ് നേടിയിരിക്കുന്നു . എന്നാൽ എല്ലാവരുടെയും സ്ഥിതി ഇതല്ല . ലോക് ഡൗൺ എല്ലാവർക്കും ഒരു പോലെയല്ല . ഉള്ളവന് സ്വന്തം കുടുംബവുമായി ഒന്നിച്ചിരിക്കുവാനുള്ള അവസരം ആണിത് . എന്നാൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഗൃഹനാഥന്മാരുടെ അവസ്ഥ അതി ദയനീയമാണ് . ഈ ലോക് ഡൗൺ കാലത്ത് അവർക്ക് ആവശ്യമായ ജോലി കിട്ടാനുള്ള സാധ്യത വളരെ കുറവാണ് . അവരുടെ കൈയിൽ സമ്പാദ്യമോ ആഹാരത്തിനുള്ള വകയോ ഉണ്ടാവണമെന്നില്ല . ലോക് ഡൗൺ കാലത്തെ ചിത്രങ്ങൾ ഓരോ വീടുകളിലും വ്യത്യസ്തമാണ് . കൊറോണ കാലം നമുക്ക് പല യാഥാർഥ്യങ്ങളും വ്യക്തമാക്കി തരുകയാണ് . സമ്പൂർണമായും ഇതിനെ മറികടന്നു വീണ്ടും നല്ലൊരു നാളെ ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം . സാമൂഹിക അകലം പാലിച്ചു കൊണ്ടും ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ടും നമ്മുടെ ഈ പ്രത്യാശ യാഥാർഥ്യമാക്കാം .We shall overcome .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം