ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/യുദ്ധഭൂമിയിലെ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധഭൂമിയിലെ കാഴ്ചകൾ

പണ്ടൊരു മുത്തശ്ശി,
മഹാഭാരതയുദ്ധത്തിന്റെ കഥ
പറഞ്ഞുതന്നു.
ആ കഥ ഞങ്ങളെ ത്രില്ലടിപ്പിച്ചു.
എന്നാൽ കൊറോണ ഞങ്ങളെ തമ്മിലടിപ്പിച്ചില്ല.
മാത്‍സ് പിരീഡ് നോട്ടു പുസ്തകത്തിൽ
ഒരു മീറ്റർ രണ്ടു മീറ്റർ എന്നെല്ലാം
കുറിച്ചിട്ടു.
ഇന്ന്
റേഷൻ കടയുടെ മുന്നിൽ
ഞങ്ങളുടെ മനകണക്കിലെ ഒരു മീറ്ററും
ഒന്നരമീറ്ററും.
എന്നും കാലത്ത് വീട്ടിൽ തൃശ്ശൂർ പൂരം
ആഘോഷിക്കുമ്പോൾ, വീട്ടിലിരിക്കുന്ന
നിമിഷങ്ങളോർത്ത് നെടുവീർപ്പെടുമായിരുന്നു.
ഇന്നിതാ ടിവിയിലെ ന്യൂസ് ചാനൽ ഭീകര
മുഖംമൂടി ധരിച്ചവരെപ്പോലെ
ഭയപ്പെടുത്തുന്നു.
എന്റെ കൊറോണേ
ഞങ്ങൾ ഹൈഡ് ആൻറ് സീക്ക്
കളിക്കുമ്പോൾ ഞങ്ങളെ
"കാച്ചർ'" കണ്ടുപിടിക്കുമായിരുന്നു.
നഗ്നനേത്രങ്ങളുടെ മുന്നിൽപ്പോലും
മറഞ്ഞുനിൽക്കുന്ന നീയുമായി
പടവെട്ടാൻ കുരുക്ഷേത്ര ഭൂമി
ഒരുങ്ങിക്കഴിഞ്ഞു.

നിവേദിത എൻ
7 ബി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു. പി. സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത