ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/ വായനദിനം 2025
വായനാദിനം
മതിലകം OLFGHS ൽ വിവിധ പരിപാടികളോടെ വായനാദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനാറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രാദേശിക എഴുത്തുകാരനായ ശ്രീ ബാബു സാർ വിശിഷ്ട സാന്നിധ്യമായി. അദ്ദേഹം കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുമാരി മൻഹയുടെ കവിതയും കുമാരിയുടെ പ്രസംഗവും കുമാരി ആർദ്രയുടെ നേതൃത്വത്തിലുള്ള നൃത്താവിഷ്കാരവും വായനയുടെ മഹത്വം വിളിച്ചോതി. ഗ്രീൻ ബുക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനും പരിചയപ്പെടുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. പ്ലക്കാടുകൾ നിർമ്മിച്ചും വിളംബര ജാഥയിൽ പങ്കെടുത്തും കുട്ടികൾ വായനയുടെ മാഹാത്മ്യം പങ്കുവെച്ചു.

