സ്വവിയർപ്പിൻ ദുർഗന്ധം എൻവിയർപ്പിൻ സുഗന്ധമാക്കി
സ്വശരീരത്തിലെ ചെളിയാൽ
എൻ ശരീരം ദൃഡമാക്കി
സ്നേഹത്തെ മറച്ചുവച്ച ദേഷ്യം
എൻ സ്വഭാവത്തെ മൃദുലമാക്കി
പ്രിയപ്പെട്ട യവ്വനമെല്ലാം
ഞങ്ങൾക്കായി മൃത്യു വരിച്ചു
എങ്കിലും....
അമ്മയുടെ നോവറിഞ്ഞ കവികളെന്തേ
അച്ഛന്റെ തണലറിയാതെ പോയത്