മഴ പഠിപ്പിച്ച പാഠങ്ങൾ
മറന്നീടവേ മനുഷ്യാ, നിന്നിൽ
രോഗമായി വന്നെത്തി പുതിയ പാഠങ്ങൾ
ഭയത്താൽ കൊട്ടിയടച്ച
വാതിലുകൾ തുറന്നിടാൻ ആവാതെ
വീടിനുള്ളിൽ ഒതുങ്ങിയ ദിനങ്ങൾ
വിശപ്പും ദാഹവും വീർപ്പുമുട്ടലും
എന്തെന്നറിഞ്ഞ ദിനങ്ങൾ
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
മറന്നീടല്ലേ മനുഷ്യാ നീ.......