ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം
കോട്ടയം ജില്ലയിലെ പ്രശസ്തമായ അയ്മനം പഞ്ചായത്തിലെ XVII -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂൾ 1902 സ്ഥാപിതമായതാണ് . അന്ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഒരു നൂറ്റാണ്ടു പിന്നിട്ട് ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രമായി നിലകൊള്ളുന്നു . കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രം വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരേയും സംഭാവന ചെയ്തുകൊണ്ടാണ് കടന്നുപോയത് . അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മൂസ് , സാഹിത്യരത്നം നീലകണ്ഠൻ ഉണ്ണി , നാടകാചാര്യൻ എൻ.എൻ. പിള്ള , അദ്ദേഹത്തിന്റെ മകൻ സിനിമാനടൻ വിജയരാഘവൻ , ബാല ചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻ വൈദ്യൻ , സംവിധായകൻ പ്രദീപ് നായർ , പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ...
2018- 19 കാലഘട്ടത്തിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കയി മാറിയിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ......
എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊണ്ടിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെ തട്ടിലുള്ള ദരിദ്രവിഭാഗത്തിന്റെ ആശയകേന്ദ്രമായി ഇന്നു മാറിയിരിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |