ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്

മാത്ര വിദ്യാലയത്തെക്കുറിച്ചുള്ള സ്നിദ്ധവും മുഗ്ദവുമായ സ്മ്രതികൾ മലസ്സിലെന്നുംമയൂരപിഞ്ചം വിടർത്തി നിലക്കും അറിവിൻെറ ദീപഗോപുരത്തിലേക്ക് കൈചൂണ്ടി കാണിച്ച സ്ഥാപനമാണത്. ഗുരുശിഷ്യബന്ധം പൂത്തുലഞ്ഞ് ഫലം ഖായിച്ചതും അവിടെത്തന്നെ. ദേശാന്തരഗമനം ചൈയ്യുന്ന പക്ഷികളെപ്പോലെ പറന്നു പോയ കൂട്ടുകാർ വീണ്ടും കാണുമ്പോൾ സ്നേഹാദതങ്ങളോടെ, ആദ്യം ഓർക്കുന്നത് പഠിച്ച് സ്കൂളിനെക്കറിച്ചും അവിടത്തെ അദ്ധ്യപകരെക്കുറിച്ചുമാണ്. അത് ജീവിതത്തിലെ ഒരു ധന്യതയാണ്. സെന്റ് ബഹനാൻസ് സ്കൂളിൻെറ തിരുമുറ്റത്ത് പടർന്നു പന്തലിച്ചു നിന്ന നെല്ലിമരത്തെ ഓർക്കാത്തവരും അതിൽക്കയറി നെല്ലിക്ക പറിച്ചു തിന്നാത്തവരും കാണില്ല. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്തിരുന്ന ഗുരുവചനത്തിൻെറ പ്രതീകമായിരുന്നു ആ നെല്ലിക്ക. ബദാം മരത്തെ പുണർന്നു കയറി വസന്ത ശോഭ നൽകിയ ബൊഗേൻലില്ലയും ഗൃഹാതുരസ്മരണയുയർത്തുന്നു. അരനൂറ്റാണ്ടു മുമ്പ് എന്നെ പഠിപ്പിച്ച ചുരുളുകുഴിയിലെ ബേബിസാറിനെയും, തങ്കച്ചൻ സാറിനെയും ഗുരുപൂർണ്ണിമയുടെ അവതാരമായിട്ടാണ് കരുതുന്നത്. അവരുടെ വീടുകളിൽ സന്ദർശിച്ച് പൊന്നാട അണിയിക്കുകയും പാദനമസ്കാരം നടത്തുകയും ചെതു. ശിഷ്യസ്നേഹത്തിൻെറ നിറനിലാവ് പരന്ന മുഖവും ബാഷ്പാകുലമായ നിറകണ്ണുകളുമായി അവരെന്നെ അനുഗ്രഹിച്ചു. “ഗുരോ പ്രണമാമ്യഹം” എന്നു മന്ത്രിച്ച് നടങ്ങി. “ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു,” എന്ന മഹദ് വചനത്തെ അർത്ഥപൂർണ്ണമാക്കാൻ സെന്റ് ബഹനാൻസിനു കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തികരിക്കാൻ അക്ഷീണം യത്നിക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗദർശനം നൽകുന്നവരാണ് അന്നത്തെയും ഇന്നത്തെയും ഗുരുക്കന്മാർ. പരക്കെ കാണുന്ന മൂല്യച്യുതി ഈ സ്കൂളിനെ ഇതുവരെയും ബാധിച്ചിട്ടില്ല. പി. ടി. എ. യുടെ സമർത്ഥമായ ഇടപെടലാണ് അതിനു കാരണം. ദൈവവിശ്വാസത്തിലും ത്യാഗബുദ്ധിയിലും അച്ചടക്കത്തിലും മനസ്സർപ്പിച്ചിരിക്കുന്ന മാനേജ്മെൻറിൻെറ സർവ്വാത്മനായുള്ള സഹകരണം സ്കൂളിൻെറ സർവ്വതോന്മുഖമായ വളർച്ചയുടെ പിന്നിലുണ്ട്. വിശ്വടക്രവാളസീമകളെപ്പോലെ കീഴടക്കിയ വിദ്യാർത്ഥി സമൂഹത്തിന് അറിവിൻെറ നിറവു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻെറ ഉത്തരോത്തരമായ വളർച്ചയ്ക്കു വേണ്ടി ഒരു അക്ഷയ ജ്യോതിസ്സ് കത്തിച്ച് അക്ഷരപ്രണാമം അർപ്പിക്കുന്നു.

പ്രൊഫ. ടോണി മാത്യു ഹരിശ്രി, വെണ്ണിക്കുളം