ഉള്ളടക്കത്തിലേക്ക് പോവുക

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു. സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.