മഹാമാരി പടരുന്ന കാലം
കളിയും ചിരിയും എങ്ങോപോയ്
ദൈവതുല്യരായ് നിൽക്കുന്ന വൈദ്യരെല്ലാം
നമ്മുടെ ജീവനു കാവലായ്
ആഘോഷമില്ല ആഹ്ലാദവുമില്ല
കൂട്ടുകാരെല്ലാം പോയ് മറഞ്ഞു
വിദ്യാർത്ഥികളില്ല അധ്യാപകരുമില്ല
വിദ്യാലയം അങ്ങ് അടച്ചുപൂട്ടി
വാഹന കാഴ്ചകൾ തീരെയില്ല
വാഹനയാത്രകൾ ഒന്നുമില്ല
കൊറോണ ഭയങ്കരൻ എത്തിയപ്പോൾ
ഒരുപാട് ജീവിതം തകർന്നുവല്ലോ
മഹാമാരിയെന്ന കൊറോണ ഭയങ്കരൻ
നഷ്ടപ്പെടുത്തി ഒരുപാട് ജീവൻ