ഒന്നായിരുന്നു നാം
ഒന്നായിരുന്നു നാം
രണ്ടുമാസങ്ങൾക്കു മുമ്പ് വരെ
ഇന്നിതാ കണ്ണികൾ വെട്ടി മുറിക്കുന്നു
സാമൂഹിക അകലം പാലിച്ചിടുന്നു
പ്രപഞ്ചഗോളം മുഴുവനും
കോവിഡ് 19തൻ പിടിമുറുക്കം
നാടില്ല പേരില്ല ജാതിയില്ല
എല്ലാവരും സമൻമാരുതന്നെ
ലോകമൊട്ടാകെ വിഴുങ്ങുവാൻ
പ്രാപ്തരായി കൊറോണ മാറിക്കഴിയുന്നിതാ
എങ്കിലും ജാഗ്രത വേണം
നമുക്കിനി നാളുകൾ
മുന്നോട്ട് പോകുംതോറും