ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോവിഡ് - ചില ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - ചില ചിന്തകൾ


ചിലർ പറയുന്നു കോവിഡ് വന്നതോടെ മനുഷ്യന്റെ നിസ്സാരത മനസ്സിലായി ദൈവത്തിന്റെ ശക്തി മനുഷ്യ ന് ബോധ്യം വന്നു ദൈവത്തിങ്കലേക്ക് മനുഷ്യൻ ഓടി അടുക്കുകയാണ് എന്നൊക്കെ. ചിലർ ഒരുപടി കൂടെ കടന്ന് ദാനീയേൽ പ്രവാചകന്റെ പുസ്തകത്തിലെ കുറെ പ്രവചനങ്ങളെ കൂട്ടി ഇണക്കി ഇത് ദൈവം നിശ്ചയിച്ചതാണ് എന്ന മട്ടിൽ പറയാൻ തുടങ്ങി .ചിലരാകട്ടെ യേശു ക്രിസ്തുവിന്റെ രണ്ടാം വരവിന് മുൻ മ്പ് സംഭവിക്കും എന്ന് യേശു പ്രവചിച്ച ലോകാവസാനത്തിന് മുമ്പുള്ള സംഭവ വികാസങ്ങൾ ആണ് എന്നാണ് പറയുന്നത്. എന്നാൽ എന്താണ് സംഭവിക്കുന്നത് മനുഷ്യൻ ഭൂമുഖത്ത് ഉത്ഭവിച്ച കാലം മുതൽ മനുഷ്യൻ പകർച്ചവ്യാധികളെയും പ്രകൃതിക്ഷോഭങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട് .മനുഷ്യൻ മാത്രമല്ല മനഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിന് മുമ്പും മൃഗങ്ങളും ഇതെല്ലാം അഭിമുഖികരിച്ചിട്ടുണ്ട് .കുറെ മൃഗങ്ങൾ കുറ്റി അറ്റ് പോയിട്ടുമുണ്ട്. മനുഷ്യൻ ആദ്യകാലങ്ങളിൽ പകർച്ചവാധികൾക്കു മുമ്പിൽ പകച്ച് നിൽക്കുകയും നിസഹായരായി മരിച്ചുവീഴുകയും ചെയതു. ദൈവകോപം കൊണ്ട് ഉണ്ടാകുന്നതാണ് എന്ന് വിചാരിച്ച് ദൈവത്തെ പ്രസാദിപ്പിക്കാൻ ഹോമങ്ങളും പ്രാർത്ഥനകളും നടത്തുകയും നരബലി തന്നെ നടത്തി നോക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ മനുഷ്യൻ ഇന്ന് അവന്റെ ബുദ്ധി ഉപയോഗിച്ച് എന്ത് കൊണ്ടാണ് രോഗം വരുന്ന തെന്നും അതിനെ എങ്ങനെ നിയന്ത്രിക്കാമെന്നും മനസ്സിലാക്കിട്ടുണ്ട്. പ്ലേഗ് സ്പാനിഷ് ഫ്ലൂ പോലുള്ള പകർച്ചവ്യാധി കൾ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ട്ടുണ്ട് അതുമായി തുലനം ചെയ്യുമ്പോൾ ഈ കൊറോണ വൈറസിന് അത്രയും മാരകശേഷിയില്ല തന്നെയുമല്ല ഇത് എന്താണ് എന്നും എങ്ങനെ പകരുന്നു എന്നും വൈദ്യശാസത്രത്തിന് അറിയാം. എന്തെല്ലാം പ്രതിരോധ നടപടി വേണം എന്നും എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണം എന്നും അറിയാം. നമ്മൾ നമ്മളോട് പറയുന്നതുപോലെ അനുസരിച്ചാൽ മാത്രം മതിയാകും അല്ലാതെ അടിസ്ഥാനമില്ലാത്തതും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായതുമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിക്കുക .ഇതിനും മരുന്ന് കണ്ടു പിടിക്കുക തന്നെ ചെയ്യും ഇനിയും പല മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും മനുഷ്യനെ വെല്ലുവിളിക്കും മനുഷ്യൻ സാഹസികമായി വെല്ലുവിളി എറ്റെടുക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും .ശാസ്ത്രം പറയുന്നു ഏകദേശം 400 കോടി വർഷം കൂടി ഭൂമിക്ക് ആയു സ് ഉണ്ട് എന്ന് .400 കോടി എന്നത് നമ്മുടെ ആയുസുമായി തട്ടിക്കുമ്പോൾ ചിന്തിക്കാൻ കഴിയാത്തതാണ് അതുകൊണ്ട് പേടിക്കണ്ടതില്ല നമ്മളാരും 400 കോടി വർഷം ജീവിക്കുകയില്ല നമ്മുക്ക് ശേഷം വരുന്നവർക്ക് നമ്മെക്കാൾ ബുദ്ധിയുള്ളവരായിരിക്കും അവർക്ക് ഇതുപോലുള്ള മഹാമാരികളെ നിസ്സാരമായി നേരിടാനും പറ്റും.


റിച്ച മാത്യു
8 B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം