ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കോവിഡ് അതിജീവനം...

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് അതിജീവനം...


പൊരുതിടാം ജയിച്ചിടാം ഈ മഹാമാരിയെ
പതറുകയില്ല തകരുകില്ല നേരിടാം ഈ വിപത്തിനെ.
കൈകഴുകി കൈകഴുകി കോവിടിനെ
തുരത്തിടാം ചൈന തന്ന കുഞ്ഞിനെ
സോപ്പിൽ മുക്കി കൊന്നിടാം.

അകന്നിരിക്കാം അകന്നിരിക്കം
മനസ്സുകളെ തമ്മിൽ അകറ്റിടാതെ.
കേട്ടുകേൾവി പോലുമില്ല ഇങ്ങനൊരു മാരിയെ
ഹിന്ദുവില്ല ക്രിസ്ത്യൻ ഇല്ല ജാതി ഏതുമില്ലാതെ,
പൊരുതിടാം ജയിച്ചീടാം ഈ മഹാമാരിയെ
പതറുകയില്ല തളരുകയില്ല നേരിടാം ഈ വിപത്തിനെ.

മരുന്നുമില്ല മന്ത്രമില്ല വന്നിടാതെ നോക്കുക
മാസ്കുകൾ ധരിച്ചിടാം അകറ്റിടാം ഈ കൊറോണയേ.
അറിവുള്ളവർ പറയുന്നത് കേട്ടിടാം
വീട്ടിൽ ഇരിക്കാം അതിജീവിച്ച്ടാം.
"ഭയപ്പെടില്ല നാം ചെറുത്തു നിന്നിടാം"
പൊരുതിടാം നല്ലൊരു നാളെക്കായി

ജയിച്ചീടാം നല്ലൊരു നാടിനായ്‌
പൊരുതിടാം ജയിച്ചീടാം
ഈ മഹാമാരിയെ പതറുകയില്ല തളരുകയില്ല
നേരിടാം ഈ വിപത്തിനെ....


അനീറ്റ ബിജു
9 B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത