ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെളിയൻതോട്

വിദ്യാലയം ഇരിക്കുന്ന പ്രദേശം ((പ്രമാണം:48129-entegramam-nilambur.jpg|thumb|പ്രകൃതിഭംഗി))

|നിലമ്പൂർ കോവിലക കവാടം]] ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ. ഇന്ത്യൻ സംസ്ഥാനമായ  കേരളത്തിലെ മലപ്പുറം  ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിലമ്പൂരിലേക്ക് കോഴിക്കോട് നിന്നും 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. ഒരു പ്രധാന  പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കും ആണ് നിലമ്പൂർ. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും വടക്ക് വയനാടും ആണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം  ഇവിടെയാണുള്ളത്.കാനോലി പ്ലോട്ട് എന്ന് പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ഉണ്ട്. ഇവിടുത്തെ കേരള വനഗവേഷണ കേന്ദ്രത്തിലുള്ള  (KFRI) നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ചരിത്രം

പണ്ടുകാലത്ത് "നിലംബപുരം " എന്നറിയപ്പെട്ടിരുന്നതും, പിന്നീട് " നിലംബഊര് " എന്നും,  തുടർന്ന് "നിലമ്പൂർ" എന്നും സ്ഥലനാമ പരിണാമം സംഭവിച്ചു. ഈ പ്രദേശത്തിന്റെ   സാമൂഹിക, രാഷ്ട്രീയ,  സാംസ്കാരിക ചരിത്രം  ആരംഭിക്കുന്നത്  1775 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ടതായി കരുതുന്ന തച്ചറക്കാവിലെ  നിലമ്പൂർ കോവിലകവുമായി ബന്ധപ്പെട്ടാണ്. ആദിവാസികളായ മലമുത്തന്മാരും, പാതി നായ്ക്കന്മാരും, ചോല നായ്ക്കന്മാരും, പണിയന്മാരും ആയിരുന്നു ഇവിടുത്തെ   ആദിമ ജനവിഭാഗങ്ങൾ. കോവിലകം ഇവിടെ വരുന്നതോടുകൂടിയാണ് ഈ ഗ്രാമത്തിന്റെ  പ്രാധാന്യം ആരംഭിക്കുന്നത്.

കോവിലകത്തുകാർ നമ്പോല കോട്ടയിൽ നിന്ന്  ആദിവാസികളുടെ കുലദൈവമായ "വേട്ടയ്ക്കൊരുമകനെ" ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിക്കുകയുണ്ടായി. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ 'പാട്ടുത്സവ' ചടങ്ങുകൾ ഇന്നും ആദിവാസികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള 450-ൽ ഏറെ വർഷം ജീവിച്ച തേക്കുമരത്തിന്റെ ചുവടുഭാഗം.

കൃഷി, കച്ചവടം,  തൊഴിൽ എന്നിവ വികസിപ്പിക്കാനും കോവിലകത്തെ ആവശ്യങ്ങൾക്കുമായി  നായന്മാർ, ചെട്ടിയന്മാർ,    കുംഭാരന്മാർ മുതലായവരെ കൂട്ടിക്കൊണ്ടുവന്ന് കോവിലകത്തുകാർ കോവിലകത്തിന്റെ ചുറ്റുമായി താമസിപ്പിച്ചു. മറ്റുള്ളവർ പല കാലങ്ങളായി  നിലമ്പൂരിന്റെ വന സമ്പത്തും, ഫലഭൂവിഷ്ടമായ മണ്ണും     കണ്ട് ഇവിടെ കുടിയേറി പാർത്തവരാണ്.

നിലമ്പൂരിന്റെ പ്രത്യേകതകൾ

കനോലി പ്ലോട്ട്

ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്ട്രേറ്റും ആയിരുന്ന സർ ഹെൻട്രി വാലന്റൈൻ കനോലി 1846 ൽ ആദ്യമായി തേക്കുതോട്ടം വെച്ചുപിടിപ്പിച്ചത് ഇവിടെയായിരുന്നു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണ്. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിന് തേക്കു വൃക്ഷങ്ങളിൽ ഒന്നാണ് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും. ചാലിയാറും കുറവൻ പുഴയും സംഗമിക്കുന്നത് ഇവിടെയാണ്.

തേക്ക് മ്യൂസിയം നിലമ്പൂ‍‍ർ

തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയം ആണ് നിലമ്പൂർ തേക്ക് മ്യൂസിയം. നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസ വ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിൽ ഉള്ള ചാട്ടുകളും ചിത്രങ്ങളും ദൃശ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ തേക്കുകൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം. തേക്കുകളെപ്പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിൽ ഉൾക്കൊള്ളുന്നു.

നിലമ്പൂർ കോവിലകം

നിലമ്പൂരിലെ തച്ചറക്കാവിൽ സ്ഥിതി ചെയ്യുന്ന കോവിലകം ആണ് നിലമ്പൂർ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ  സാമന്ത രാജാക്കന്മാർ ആയിരുന്നു നിലമ്പൂർ കോവിലകം വാണിരുന്നത്. നെടിയിരുപ്പ് സ്വരൂപത്തിൽ നിന്നും വന്ന രാജാക്കന്മാരാണ് നിലമ്പൂർ കോവിലകം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പഴയ ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുടമകൾ ആയിരുന്നു നിലമ്പൂർ കോവിലകം. നിലമ്പൂർ കോവിലകം വക ക്ഷേത്രമാണ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രം. ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന പാട്ടാണ് നിലമ്പൂർ പാട്ട്.

ചാലിയാർ പുഴ

ചാലിയാർ പുഴ

കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ.  169 കി. മി. ആണ് ഇതിന്റെ നീളം. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.


വേട്ടയ്ക്കൊരുമകൻ ക്ഷേത്രം

മഹാഗണി

നിലമ്പൂരിന്റെ പ്രശസ്തി ഉയർത്തിയവർ

  • നിലമ്പൂർ ആയിഷ
  • ഗോപിനാഥ് മുതുകാട്
  • ആര്യാടൻ മുഹമ്മദ്
  • കൃഷ്ണചന്ദ്രൻ
  • നിലമ്പൂർ ഷാജി
  • നിലമ്പൂർ മണി
  • സീനത്ത്
  • നിർമ്മല മലയത്ത്
  • ആസിഫ് സഹീർ
  • ആർ കെ മലയത്ത് .....etc.

അവലംബം

http://http//www.nilambur.com/