ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പെരുവള്ളൂർ പഞ്ചായത്തിലെ വളരെ പിന്നൊക്കം നിൽക്കുന്ന പ്രദേശങ്ങളായിരുന്നു ഒളകരയും, കുമണ്ണയും. ന്യുനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റം വളരെ കുറവായിരുന്നു.ഈ സമയത്താണ് 1976ൽ ഇസ്മായീൽ സാഹിബ് മെമ്മോറിയൽ യു.പി.സ്കൂൾ, കൂമണ്ണ ഒളകര പ്രദേശങ്ങൾക്കിടയിലുള്ള പറച്ചിനപ്പുറായയിൽ പ്രവർതനമാരംഭിച്ചത്.കൂമണ്ണയിലെ മാലപറബ് ഹരിജൻ കോളനിയിലേയും,ഒളകരയിലെ ചങ്കരമാട് ഹരിജൻ കോളനിയിലേയും വിദ്യാർത്ഥികൾ ഈ സ്ഥാപസ്ത്തെയാണ് ആശ്രയിക്കുന്നത്. ഭരണഘടന നിർമ്മാണസഭയിൽ അംഗവും,ന്യുനപക്ഷ-പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും, പർലമെന്റ് അംഗമെന്ന നിലയിൽ സേവനമനുഷ്ടിക്കുകയും ചെയ്ത ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബി പേരാണ് ഈ സ്ഥാപനത്തിന് നൽകിയത്. ശ്രീ. ജനാർദ്ദന കുറുപ്പായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഇരുബൻ അസൈൻ മാസ്റ്റർ,കെ മുഹമ്മദ് ബഷീർ, ആർ തങ്കമണി, ബീ കൗസല്ല്യാ,എം എം വിജയൻ, പി. അബ്ദുൽ ഖാദർ, എന്നിവർ സഹ അദ്ദ്യാപകരായിരുന്നു. 1977ൽ ശ്രി സിറിയക്ക് ജോൺ പ്രധാന അദ്ദ്യാപകനായി.2007ൽ ശ്രി.പി സണ്ണി ജോസഫ് പ്രധാന അദ്ദ്യാപകനായി. തുടക്കത്തിൽ 3 ഡിവിഷനും 106 വിദ്യാർത്ഥികളും ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്.

സ്കൂൾ ഹ്രസ ചരിത്രം

1976 , ശ്രീ അഹമ്മദ് കൊടുവാപ്പറമ്പൻ എന്ന മാനേജരുടെ കീഴിൽ അഞ്ചാം ക്ലാസ് മാത്രമുള്ള ഒരു വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഇന്നത്തെ പെരുവള്ളൂർ പഞ്ചായത്തിൽ ,പെരുവള്ളൂർ വില്ലേജിലെ ബ്ലോക്ക് 8 ഒളകര ദേശത്തു റിസെർവ നമ്പർ 311/4 നമ്പർ കാടുമൂടി കിടന്നിരുന്ന 2 .19 ഏക്കർ സ്ഥലത്തു ,സ്ഥാപനം ആരംഭിക്കുമ്പോൾ .അത് ഒരു നാടിന്റെചരിത്രം തിരുത്തി കുറിക്കലായിരുന്നു.കാട് മൂടി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായ പ്രദേശത്തു പാറപ്പുറത്തു ഉള്ള വെള്ളത്തിന്റെ ചെറിയ സ്രോതസ് 'ചെന ' പ്രദേശത്തിൽ നാമകരണത്തിനു ഹേതുവായി -അങ്ങനെ ആ പ്രദേശത്തിന് 'പാറച്ചെന' എന്ന പേര് വീണു .ക്രമേണ നാട്ടുമൊഴിയായി അത്   'പറച്ചെനപുറായ' ആയി മാറി.                                                                                                                       

                                                  മുസ്ലിം വിദ്യാഭ്യാസ സാസ്കാരിക മുന്നേറ്റത്തിന് വേണ്ടി ജീവിച്ച തഞ്ചാവൂർ സ്വദേശി ഇസ്മായിൽ സാഹിബിന്റെ നാമധേയത്തിലാണ് സ്കൂൾ ആരംഭിച്ചത് .അങ്ങനെ ഇന്ന് 500 ഇൽ പരം വിദ്യാർത്ഥികളും 22 ഇൽ പരം ജീവനക്കാരും ഉള്ള ഐ എസ് എം യു പി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു .                                                                                                                                                                                                                             

                                                                              അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം ഒരു നാടിൻറെ സാസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണ് .വെത്യസ്ഥ പരിപാടികൾ നടപ്പാക്കുന്നതിലൂടെ ഈ വിദ്യാലയം .