ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്ര പശ്ചാത്തലം നെഞ്ചേറ്റുന്ന മയ്യിലിന്റെ തിലക ക്കുറിയാണ് ഇടൂഴി മാധവൻ നമ്പൂതിരി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, മയ്യിൽ. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ശ്രീ. ഇടൂഴി മാധവൻ വൈദ്യർ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരത്തി തൊള്ളായിരത്തി പത്തൊൻപതിൽ നിലത്തെഴുത്ത് പള്ളിക്കൂടമായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിൽ എലമെന്ററി സ്കൂളായും ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിൽ ഹയർ എലമെന്ററി സ്കൂളായും ഉയർന്നു. ആയിത്തി തൊള്ളായിരത്തി അൻപത്തി ആറിൽ മലബാർ ഡിസ്ട്രിക്ടിനു കീഴിലായ സ്കൂൾ ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലെ ഇ.എം.എസ് സർക്കാർ ഏറ്റെടുത്തതോടെ മയ്യിൽ ഗവൺമെന്റ് ഹൈ സ്കൂൾ യാഥാർത്ഥ്യമായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ഹയർ സെക്കന്ററി കോഴ്സ് ആരംഭിക്കുകയും അടുത്ത വർഷം മഹാനുഭാവനായ ഇടൂഴി മാധവൻ നമ്പൂതിരിയുടെ പേര് സ്കൂളിന് നല്കി