തളരില്ല നമ്മൾ
തളരാൻ അനുവദിക്കില്ല നമ്മുടെ മാലാഖമാർ
കോവിഡെന്ന മഹാമാരിയിൽ നിന്നും നാം കണ്ടു
ജീവനും ജീവിതവും വകവെക്കാതെ
നാടിനു വേണ്ടി പോരാടുന്നവർ
വീട്ടിൽ നിന്നും നാം ആഘോഷിക്കുമ്പോഴും
നമുക്കുവേണ്ടി രാവെന്നോ പകലെന്നോ
പൊരുതുന്നവർ
ഓരോ തുടിപ്പിലും ജീവൻ നൽകിയവർ
അവരാണ് നാടിനെ സംരക്ഷിക്കാൻ
വേണ്ടി പോരാടുന്ന പോലീസും
ജീവൻറെ തുടിപ്പ് നിലനിർത്താൻ
നെട്ടോട്ടമോടുന്ന ആരോഗ്യവകുപ്പും
അവരാണ് ഞാൻ കണ്ട മാലാഖ