ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
      രോഗപ്രതിരോധം.
    ഇന്നു ഈ ലോകത്ത് കാണുന്ന മഹാമാരി കോവി ഡ് 19 (കൊറോണ വൈറസ് ) എന്ന ഭീകരനെ നമ്മളൊരിക്കലും നിസ്സാരമായി കാണരുത്. എന്നാൽ നമ്മൾ അതിനെ പേടിക്കരുത് , പേടി അല്ല ജാഗ്രതയാണ് വേണ്ടത്. നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കും.

അതിനാവശ്യം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജാഗ്രതയോടെയും ശുചിത്വത്തോടെയുമിരിക്കുകയും എന്നതാണ്.

                     രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നമ്മൾ അതിനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കണം. മാത്രമല്ല, വ്യക്തിശുചിത്വം എന്നും എപ്പോഴും പാലിക്കണം. കൈകൾ നന്നായി സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ല വൃത്തിയായി കഴുകുക. പുറത്ത് പോവുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. പനി യോ, ചുമയോ, ഉള്ള ആളുകളിൽ നിന്ന് അകലം പാലിക്കുക. ആരോഗ്യ പ്രവർത്തകർ പറയുന്നു തെല്ലാം അനുസരിക്കുക. ഭരണാധികാരികളും നിയമപാലകരും നടത്തുന്ന ചട്ടങ്ങൾ നമ്മൾ പാലിക്കണം. ഇങ്ങിനെ ഓരോ വ്യക്തിയും ചെയ്താൽ ഓരോ കുടുംബവും കുടുംബത്തിൽ നിന്ന് സമൂഹത്തേയും സമൂഹത്തിൽ നിന്ന് ഒരു രാഷ്ട്രത്തേയും നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സാധിക്കും.
ഉണ്ണിമായ കെ
7G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം