ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
      അതിജീവനം

കുട്ടികളിൽ ഏറ്റവും ഇഷ്ടമുള്ള കാലമാണ് അവധിക്കാലം. പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികളെല്ലാം കളിച്ചു നടക്കുന്ന കാലം. പക്ഷേ ഈ അവധിക്കാലം എന്നിൽ വളരെയധികം അസ്വസ്തതയാണ് ഉണ്ടാക്കിയത്. അത് എനിക്ക് കൂടുതൽ അറിവ് നേടാൻ കാരണമായി.

                                   ഭൂമിയിൽ മനുഷ്യരും, മൃഗങ്ങളും , വ്യക്ഷങ്ങളുമൊക്കെയുണ്ട്. ഭൂമയിൽ ഇവയെല്ലാം കൂടുതലാകുമ്പോൾ പ്രകൃതി തന്നെ അതിനെ അതിന്റെ സന്തു ല നാവസ്ഥയിൽ എത്തിക്കും. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ കാട്ടുതീ വന്ന് അനേകം മൃഗങ്ങളും വൃക്ഷങ്ങളുമെല്ലാം കത്തിനശിച്ചു. അതുപോലെ പ്രകൃതി അടുത്ത നോട്ടമിട്ടിരിക്കുന്നത് മനുഷ്യരെയാണ് . അത് കഴിഞ്ഞ് രണ്ടു വർഷമായി കേരളത്തിൽ പ്രളയത്തിന്റെ രൂപത്തിൽ വന്നു. ഇപ്പോഴിതാ കൊറോണയുടെ രൂപത്തിലും !

ഈ കോറോണ കാലത്ത് നമ്മളെല്ലാവരും വീടുകളിലാണ്. കഴിഞ്ഞ അവധികാലത്ത് ഞാൻ പുറത്തുപോയി കളിക്കാറുണ്ട്. ഇന്ന് എല്ലാവരും വീട്ടിലാണ്. കളി കള്ളനും പോലീസും, പാമ്പും കോണിയും , കാരം ബോർഡ് അങ്ങനെ എന്തെല്ലാം കളികൾ! എന്തൊക്കെയായാലും ഫുട്ബോളിന്റെ ത്ര അഡിക്ഷൻ ഈ കളികൾക്ക് ഒന്നും തന്നെയില്ല.

  ഒരു പക്ഷേ എല്ലാം കണ്ടും കേട്ടും മനസിലാക്കാനും അനുസരിക്കാനും നമ്മുടെ തലമുറക്ക് ഇതൊരു പാഠമായേക്കാം. ഈ പ്രപഞ്ചവും അതിലെ എല്ലാ ജീവജാലങ്ങളും നിസഹായതയോടെ നോക്കി നിൽക്കുന്ന ഒരു മഹാവ്യാധി. ഇത് കാരണം എല്ലാവർക്കും വീട്ടിൽ ഇരിക്കേണ്ട അവസ്‌ഥ വന്നു. എന്തൊക്കെ തന്നെയായാലും ഇത് നമുക്ക് നല്ലതാണ്. എല്ലാ ദിവസവും അച്ഛനുമമ്മയേയും കാണാം. നമ്മൾ വീട്ടിലിരിക്കുമ്പോൾ നിർബദ്ധമായും കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം. നമ്മൾ അത്യാവശ്യമായി മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. നമുക്ക് ഈ മഹാവ്യാധിയെ എതിർത്ത തോൽപ്പിച്ചിടാം.
നാഥൻ
7G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം