തിരക്കഥയിലെ
വില്ലനായി വന്ന്
നെഞ്ചോട് ചേർത്തൊരീ
നിഴലിനെപ്പോലും കവർന്ന്
അവസാന വെട്ടവും ഊതി -
ക്കെടുത്താനൊരുങ്ങുമ്പോഴും
പിടഞ്ഞുരുകകയാണിന്ന്
വിളക്കണയാതെ കാക്കാൻ
മെഴുക്കു തിരിയുമേന്തിയി
ദീപ പ്രതീകം മാലാഖമാർ.
കൂട്ടിലടിച്ചിട്ടും
നെട്ടോട്ടമോടും മനസ്സിനെ
മരണക്കയത്തിലേക്ക് മാടി വിളിക്കും
കഴുകന്റെ ചിറകടിയൊച്ചയെ
അറിയാതണയും കുറുനരിയുടെ
കൂർത്ത പല്ലുകളെ
പ്രതിരോധത്തിൻ കോട്ട കെട്ടി
തടയും നിങ്ങൾ ത്തൻ വിസ്മയം.