ഈ ഭൂമിയമ്മയും നാമതിൻ മക്കളും
എന്നോതി നമ്മുടെ മുൻഗാമികൾ
സ്വാർത്ഥതയേറിയ മനുഷ്യനോ മണ്ണിനെ
തന്നിഷ്ടം പോലെ തച്ചുടച്ചു.
മരവും മലകളും മാന്തി മറിച്ചവൻ
മണിമന്ദിരങ്ങൾ പണിതുയർത്തി.
പേമാരിയായ് പിന്നെ പ്രളയമായ്
സഹികെട്ട് ഭൂമി തിരിച്ചടിച്ചു...
മണ്ണിന്റെ മണമുള്ളകാറ്റേറ്റുറങ്ങുവാൻ
ഭൂമിയാം അമ്മയെ രക്ഷിക്ക നാം.
കാടിന്റെ , പുഴയുടെ രക്ഷകരായി നാം
പ്രകൃതിയാം അമ്മക്ക് കൂട്ടിരിക്കാം.
ഇനിയൊരു പ്രളയവും ദുരന്തമായ് എത്താതെ
ഭൂമിതൻ രക്ഷകരാവുക നാം.....