ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/ഒര‍ുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒര‍ുമ

വരൂ നമുക്ക് പ്രതിരോധിക്കാം കൊറോണ എന്ന മഹാമാരിയെ...        എന്താണ്   കൊറോണ എന്ന് ആദ്യം എനിക്ക് മനസ്സിലായില്ല, പിന്നെയാണ് ഞാൻ ഞാൻ പത്രം വായിച്ചു തുടങ്ങിയത്. പത്രത്തിൽ നിറയെ കോവിഡ് 19 നെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു.   അപകടകാരിയായ വൈറസ് ആണെന്നും അത് വരാതിരിക്കാൻ കൈ കഴുകണം എന്നും , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉപയോഗിക്കണം എന്നും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണമെന്നും  എന്നും ഞാൻ പത്രത്തിൽ വായിച്ചു. പിന്നെ ഞാൻ പത്രം ദിവസവും  വായിക്കാൻ തുടങ്ങി. കുറേ ആളുകൾ മരിക്കുന്നു. കുറേ ആളുകൾക്ക് രോഗം പകരുന്നു. കുറേ ആളുകൾ  ഐസൊലേഷൻ വാർഡുകളിലും ആക്കുന്നു.    പെട്ടെന്നാണ് നമ്മുടെ രാജ്യമാകെ  ലോക ഡൗൺ പ്രഖ്യാപിച്ചത്. എനിക്ക് അപ്പോൾ നല്ല സങ്കടം ഉണ്ടായിരുന്നു. മദ്രസയും സ്കൂളും പള്ളികളും അടച്ചുപൂട്ടി. സ്കൂളിലുള്ള പരീക്ഷ എഴുതാതെ ഇരുന്നപ്പോൾ കോൾ അപ്പോൾ ഒരുപാട് സങ്കടം തോന്നി.

എന്നാലും മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു പുറത്തിറങ്ങിയാൽ വൈറസ് വൈറസ് എനിക്ക് പകരുക ഇല്ലേ എന്ന്. വൈറസിനെ പ്രതിരോധിക്കുവാൻ എന്നൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന് ഞാൻ ചിന്തിച്ചു.  പത്രങ്ങളിലും ഫോണിലും ഒക്കെ തിരഞ്ഞ്  വൈറസിനെ പ്രതിരോധിക്കാൻ ഞാൻ മാർഗ്ഗങ്ങൾ  മനസ്സിലാക്കി എടുത്തു. അതിൽ ചിലതായിരുന്നു. സാമൂഹ്യ അകലം പാലിക്കുക, കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, പഴവർഗ്ഗങ്ങളും പച്ചക്കറികളും  ഇലക്കറികളും നന്നായി കഴിക്കുക , ചെറിയ പനി വന്നാൽ സ്വയം ചികിത്സിക്കാതെ ഇരിക്കുക, അടുത്തുള്ള ഹെൽത്ത് സെൻററിൽ വിവരമറിയിക്കുക എന്നിവ അതിൽ ചില മാർഗ്ഗങ്ങൾ ആയിരുന്നു.

ഈ മഹാമാരിയെ നമുക്ക് എല്ലാവർക്കും ചേർന്ന് ഒന്നിച്ചു മറികടക്കാം. നല്ലൊരു നാളെക്കായി നമുക്ക് മുന്നേറാം. തിരികെ സ്കൂളുകളിലേക്കും പള്ളികളിലേക്കും പൊതു സ്ഥലങ്ങളിലേക്കും   പഴയതുപോലെ നമുക്ക് യാത്ര ചെയ്യാം. ആർക്കും രോഗം വരാതിരിക്കട്ടെ, രോഗം പകരാതെ ഇരിക്കട്ടെ.     

ഷാനിബ കെ. കെ.
5 B ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം