ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/അദൃശ്യ ശത്രു
അദൃശ്യ ശത്രു
റസാക്ക് എന്നായിരുന്നു അവൻറെ പേര്. വളരെ നാളായി അദ്ദേഹം അമേരിക്കയിലാണ് താമസം. എന്നാലും അദ്ദേഹം ഇടയ്ക്കിടെ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ നാട്ടിൽ വരിക പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ നാട്ടിൽ വരുന്ന സമയത്താണ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് അവൻ കേട്ടത്. എങ്കിലും നാട്ടിലേക്കുള്ള വരവ് അദ്ദേഹം പതിവ് തെറ്റിച്ചില്ല. നാട്ടിലെത്തിയപ്പോൾ തന്നെ ഉറ്റസുഹൃത്തായ ഫഹദിനെയും കൂടി അദ്ദേഹം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനായി വീട്ടിൽ നിന്നും പുറപ്പെട്ടു. തിരിച്ച് വീട്ടിലേക്ക് വരുന്ന സമയത്ത് ഒരു പോലീസ് വാഹനം അവരെ തടഞ്ഞു. നിങ്ങളിലാരെങ്കിലും അടുത്തെങ്ങാനും വിദേശത്തുപോയി വന്നവരാണോ എന്ന് ചോദിച്ചപ്പോൾ റസാക്ക് അല്ല എന്ന് മറുപടി പറഞ്ഞു. ലോകം മുഴുവൻ ഈ മഹാമാരി പടർന്നുപിടിക്കുന്ന സമയത്ത് പുറത്തിറങ്ങി നടന്നാൽ ഉള്ള ഭവിഷ്യതി നെക്കുറിച്ച് പോലീസ് അവരെ ബോധവൽക്കരണം നടത്തുകയും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകണം എന്ന് നിർദ്ദേശിച്ചു. പോകുന്ന വഴിക്ക് ഫഹദ് റസാക്ക് നോട് ചോദിച്ചു നീ എന്തിനാണ് വിദേശത്തുനിന്ന് വന്നതല്ല എന്ന് പോലീസിനോട് കള്ളം പറഞ്ഞത്. വിദേശത്തുനിന്ന് വന്നവരാണെന്ന് പറഞ്ഞാൽ 28 ദിവസം വീട്ടിൽ തന്നെ കഴിയേണ്ടി വരുമെന്ന റസാക്ക് ഫഹദിനോട് പറഞ്ഞു. തിരിച്ച് വീട്ടിൽ എത്തിയത് മുതൽ റസാഖിന വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്നത് പോലെ തോന്നി. അടുത്ത ദിവസം മുതൽ പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നത് പോലെ തോന്നി. അവൻ അടുത്തുള്ള ഡോക്ടറെ പോയി കണ്ടു. ഡോക്ടർ അവനോട് വിദേശത്തുനിന്ന് വന്ന അവൻ ആണോ എന്ന് ചോദിച്ചു. അപ്പോഴും റസാക്ക് അല്ല എന്നാണ് മറുപടി പറഞ്ഞത്. നിർദ്ദേശിച്ച മരുന്ന് രണ്ടുമൂന്നുദിവസം കഴിച്ചിട്ടും റസാക്കിനെറ അസുഖം പൂർണമായും ഭേദമായില്ല. അവൻറെ ഉള്ളിൽ ഭയം തോന്നിത്തുടങ്ങി. അവൻ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ഞാൻ വിദേശത്തുനിന്ന് വന്ന ആളാണെന്നും രണ്ടു മൂന്നു ദിവസമായി എനിക്ക് ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടുന്നു ഉണ്ടെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തകർ അവനെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് മാറ്റി. ഈ സമയത്ത് സുഹൃത്തായ ഫഹദിനും പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഹൃദ്രോഗിയായ ഫഹദിൻറെ രോഗം ദിനംപ്രതി മൂർച്ഛിച്ചു വന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റസാക്ക് സുഖം പ്രാപിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ഉറ്റസുഹൃത്തായ ഫഹദ് മരണവാർത്തയാണ് റസാഖിനെ തേടിവന്നത്. തൻറെ അശ്രദ്ധ യാണല്ലോ തൻറെ ആത്മാർത്ഥ സുഹൃത്തിനെ നഷ്ടപ്പെടാൻ കാരണം ആക്കിയത് എന്ന് ആലോചിച്ച് റസാഖിന വല്ലാത്ത വിഷമം തോന്നി. തൻറെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഡോക്ടറോടും പോലീസിനോടും കള്ളം പറഞ്ഞത് പേരിൽ നാട്ടുകാർ റസാഖിനെ ഒറ്റപ്പെടുത്തി. ഇതിൽ നിന്നും പാഠം ഉൾക്കാണ്ട റസാഖ് ഇനിയുള്ള കാലം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ