ഏഴര മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ ജെസിബി

Schoolwiki സംരംഭത്തിൽ നിന്ന്
ജെസിബി

ഹൊ! എന്തൊരു ചൂടാണ് എന്ന് പറ‍ഞ്ഞുകൊണ്ട് പതിവുപോലെ എഴുന്നേറ്റു.വീടിൻെറ പുറത്തിറങ്ങിയ അയാൾ കണ്ടത് ആ നാട്ടിലെ അവസാനത്തെ കുന്ന് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിരത്തുന്നതാണ്.ആരോട് പറയാൻ.!കുന്നുകൾ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നതിനെതിരെ ഒരുപാട് കേസുകളും സമരങ്ങളും ചെയ്തിട്ടുണ്ട്...മടുത്തു. ഇനി കുറച്ചു ദിവസങ്ങൾക്കു ശേഷം അവിടെ കൂറ്റൻ വീടുകളും ബംഗ്ലാവുകളും ഉയർന്നു വരും.ഇത് കുന്നുകളുടെയും പുഴകളുടെയും നാടായിരുന്നു.കുട്ടിക്കാലത്ത് ചങ്ങാതിമാരോടൊത്ത് പുഴയിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും കുന്നിൽ കയറി പഴങ്ങൾ പറിക്കുന്നതുമൊക്കെ അയാൾ ഓർത്തിരുന്നു.ബാല്യത്തിലെ കുസൃതികളും മറ്റും ഓർത്ത് അയാൾ ചിരിച്ചുകൊണ്ടിരുന്നു പിന്നെ അത് വലിയ കരച്ചിലായി മാറി നാളത്തെ ഈ ഭൂമിയുടെ അവസ്ഥയോർത്ത്.ഈ മണ്ണുമാന്തി യന്ത്രം അടർത്തിയെടുക്കുന്നത് ഭൂമിയെ ഉറച്ചു നിർത്തിക്കുന്ന ആണികളെയാണല്ലോ ? പൊടികളുയർത്തി യന്ത്രം അവിടെനിന്നും പോവുന്നത് വ്യസനപൂർവം അയാൾ നോക്കി നിന്നു .

ഇനി ആ യന്ത്രം എവിടെക്കാവും പോവുന്നത് ഇനി ആ യന്ത്രത്തിന് നികത്താൻ കുന്നുകളുണ്ടാവുമോ? ഒരിക്കലുമില്ല എല്ലാം നികത്തികഴിഞ്ഞില്ലേ ..പക്ഷെ ഇനിയും അതിന്റെ ആവശ്യം വരും.മനുഷ്യൻ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകൾ സഹിക്കാൻ കഴിയാതെ ഭൂമി പൊട്ടിത്തെറിക്കും പ്രളയവും ഭൂകമ്പവും ഉണ്ടാകും അന്നേരം നമ്മുടെ മൃതദേഹം കണ്ടെത്താൻ ഈ മണ്ണുമാന്തി യന്ത്രം വേണ്ടി വരില്ലേ? നടുക്കത്തോടെ അയാൾ തന്റെ മുറിഞ്ഞ ഒറ്റക്കാലിലേക്ക് നോക്കി കഴിഞ്ഞ പ്രളയത്തിൽ മുറിഞ്ഞതാണ് ..ഹോ ! ഈ മനുഷ്യർ എന്താണ് നന്നാവാത്തത്?

ഇസ്മത്ത്.ടി.പി.
5 ഏഴര മാപ്പിള എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ