തത്തേ മുത്തേ തത്തമ്മേ
എവിടെ പോണു തത്തമ്മേ
തീറ്റ തേടി പോകുന്നോ
എന്നുടെ കൂടെ പോരുന്നോ
നെൽ മണി പഴവും നൽകാം
എന്നുടെ കൂടെ പോരാമോ
തത്തേ തത്തേ തത്തമ്മേ
പറയു പറയു തത്തമ്മേ
പച്ചനിറത്തിൽ കുപ്പായം
തുന്നിത്തന്നത് ആരാണ്
എന്തൊരു ചന്തം നിന്നെ കാണാൻ
എന്നുടെ കൂടെ വന്നാട്ടേ
എന്നുടെ കൂടെ വന്നാട്ടെ