ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/വായനദിനം

Schoolwiki സംരംഭത്തിൽ നിന്ന്

വായനാദിനം

വരദൂർ എ യു പി സ്കൂളിൽ ജൂൺ 19  വായനദിനത്തിന് വിപുലമായ പരിപാടികൾ നടത്തി. രാവിലെ സ്കൂൾ അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി. വായനദിന പ്രതിജ്ഞ, വായനദിന സന്ദേശം എന്നിവ നൽകി. കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലേക്ക് മാതൃഭൂമി, ദിനപത്രം വിതരണം ചെയ്തു. ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വായനദിന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി ഡി ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു.പി. ടി. എ പ്രതിനിധി ശ്രീ. നന്ദകുമാർ അധ്യക്ഷ സ്ഥാനം  നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം സാഹിത്യകാരൻ ശ്രീ സാദിർ തലപ്പുഴ നിർവഹിച്ചു.അദ്ദേഹം കുട്ടികൾക്ക് രസകരമായ കഥ പറഞ്ഞു കൊടുക്കുകയും വായനയുടെയുടെയും  വായനദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കുമാരി ആസ്ത ജെയിൻ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം  നൽകി. കുട്ടികൾക്ക് പുസ്തകം നൽകി കൊണ്ട് ലൈബ്രറി പുസ്തക വിതരണം ശ്രീ. സാദിർ തലപ്പുഴ നിർവഹിച്ചു. വായനക്കുറിപ്പ് അവതരണത്തിന്റെ ഭാഗമായി ശ്രീമതി പ്രബിഷ താൻ വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ശേഷം കുട്ടികളുടെ ഭാഗത്തുനിന്ന് മുഹമ്മദ് ലാമിസ്, ആസ്ത ജെയിൻ, ധൻവി പ്രസാദ് എന്നിവർ അവർ വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. പരിപാടിയിൽ റിട്ടയേർഡ് അദ്ധ്യാപകൻ ശ്രീ. സന്തോഷ് മാസ്റ്റർ,നവജീവൻ ഗ്രന്ഥശാല ലൈബ്രറിയൻ ശ്രീമതി അജിത എന്നിവർ ആശംസ അറിയിച്ചു. പരിസ്ഥിതി ദിനത്തിൽ നടത്തിയ വിവിധ മത്സരങ്ങൾക്ക് വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു. ശ്രീമതി സുപ്രിയ ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.