എ യു പി എസ് വരദൂർ/2025-26/ലഹരിവിരുദ്ധദിനം
ദൃശ്യരൂപം
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് പി ഡിഷീജ ടീച്ചർ കുട്ടികൾക്ക് ലഹരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ സുംമ്പ ഡാൻസ് മൃദുല ടീച്ചർ കുട്ടികളെ പരിശീലിപ്പിച്ചു. കുട്ടികൾക്ക് മാനസിക ഉല്ലാസവും ആനന്ദവും നൽകുന്ന ഒരു പരിശീലനമായിരുന്നു അത്. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണവും ലഹരി വിരുദ്ധ ഗാനാലാപനവും സംഘടിപ്പിച്ചു.