ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/മധുരം മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്

മധുരം മലയാളം


വരദൂർ എ.യു.പി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ആരംഭിച്ചു. വരദൂർ മടയ്ക്കൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ എൽദോ എം പൗലോസ് ആണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത്. വിദ്യാർത്ഥി പ്രതിനിധികളായ ഏഴാം ക്ലാസിലെ  ധ്യാൻദേവ്, മുഹമ്മദ് സാജിദ്, സത്യദേവ് എന്നിവർക്ക് പത്രം കൈമാറി. ശ്രീമതി ബിന്ദു എൽദോ (ഡയറക്ടർ മടയ്ക്കൽ ഗ്രൂപ്പ്‌) പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷാജി സി എം അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക  ഷീജ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി  രാജി ടീച്ചർ എന്നിവർ സംസാരിച്ചു. ശ്രീ ബേസിൽ എൽദോ (ഡയറക്ടർ മടയ്ക്കൽ ഗ്രൂപ്പ്‌), ശ്രീ സുരേന്ദ്രൻ പി എൻ, ശ്രീ റഷ്വിൻ ഘോഷ്, മാതൃഭൂമി പ്രതിനിധി ശ്രീ അശ്വിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.