ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് വരദൂർ/2025-26/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി. ടി. എ. പ്രഡിഡണ്ട് ശ്രീ ഷാജി സി.എം അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു.  സ്കൂളിൽ ആദ്യ അഡ്മിഷൻ എടുത്ത ജീവിത എം ഭദ്രദീപം തെളിയിച്ച് കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയിയായ വൈഷ്ണവി എസ് നായർ, യു എസ് എസ് സ്കോളർഷിപ്പ് വിജയികളായ റഫാ ജാൻ സഹൻഷാ ഷെർബിൻ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു.


പരിസ്ഥിതി ദിനം


ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രത്യേക  മുൻ പ്രധാനധ്യാപകനായ ശ്രീ സി. ഡി സാംബാൻ മാസ്റ്റർ പിടിഎ പ്രസിഡണ്ടിന്  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒരു വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി പി ഡി ഷീജ പരിസ്ഥിതി ദിന സന്ദേശം നൽകി ശ്രീ സാംബവൻ മാസ്റ്റർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. പ്ലാസ്റ്റിക് എന്ന പരിസ്ഥിതി ദിന ആപ്തവാക്യം ജീവിതത്തിൽ ഉൾക്കൊള്ളിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന് അനുശ്രീ ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂളിലെ വിദ്യാർഥികളായ ആരാധ്യ, ആയുഷ് എന്നീ കുട്ടികൾ കൊണ്ടുവന്ന ആൽമരത്തൈ പിടിഎ പ്രസിഡണ്ടും സ്കൂൾ ഹെഡ്മിസ്ട്രസ്സും ഏറ്റുവാങ്ങുകയും സ്കൂൾ അങ്കണത്തിൽ നടുകയും ചെയ്തു. എൽ.പി വിഭാഗത്തിൽ കുട്ടികൾ വൃക്ഷത്തൈ കൈ മാറ്റം നടത്തി, പോസ്റ്റർ രചന,  പ്രസംഗ മത്സരം, ക്വിസ് മത്സരം, പരിസ്ഥിതി ദിനപതിപ്പ് നിർമ്മാണം, ചങ്ങാതിക്ക് ഒരു മരം  എന്നിവയും യു പി  വിഭാഗത്തിൽ മഴ യാത്ര , വിത്ത് കൈമാറ്റം, എന്റെ മരം പതിപ്പ് നിർമ്മാണം, ഔഷധസസ്യ ആൽബ നിർമ്മാണം എന്നിവയും നടത്തി.