എ യു പി എസ് വരദൂർ/2025-26/പ്രവേശനോത്സവം
ദൃശ്യരൂപം
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി. ടി. എ. പ്രഡിഡണ്ട് ശ്രീ ഷാജി സി.എം അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീജ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂളിൽ ആദ്യ അഡ്മിഷൻ എടുത്ത ജീവിത എം ഭദ്രദീപം തെളിയിച്ച് കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയിയായ വൈഷ്ണവി എസ് നായർ, യു എസ് എസ് സ്കോളർഷിപ്പ് വിജയികളായ റഫാ ജാൻ സഹൻഷാ ഷെർബിൻ എന്നിവരെയും യോഗത്തിൽ അനുമോദിച്ചു. ഒന്നാം ക്ലാസ്സിലും പ്രീ പ്രൈമറിയിലും അഡ്മിഷൻ എടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം നൽകിയശേഷം പരിപാടി അവസാനിപ്പിച്ചു.