ഒരുമയോടെ നേരിടാം
തളർന്നിടാതെ പൊരുതിടാം
ഒത്തുചേർന്ന് കൈകൾ കോർത്ത്
നീക്കിടാം കൊറോണയെ
കരുതലിന്റെകൈകൾക്കിന്നു
ഒരായിരം നന്ദികൾ
വീട്ടിൽ നിന്നിറങ്ങിടാതെ
ജാഗ്രതയിൽ നിന്നിടാം ഭീതി മാറ്റിടാം
കഴുകിടാം കൈകാലിന്നു
ധരിച്ചിടാം മാസ്കുകൾ
പ്രാർത്ഥനയിൽ കാത്തിടാം
നിനച്ചിടാം നമുക്ക്
പുതിയ തുടക്കത്തിനായി നല്ല കാലത്തിനായി