സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ രംഗം വളർച്ച പ്രാപിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ, നന്മണ്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രശസ്ത പങ്കുവഹിച്ചിരുന്ന പരേതനായ ശ്രീ കെ വി കുഞ്ഞിരാമൻ നായരാണ് 1954 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1954 ജൂൺ 3 ന് നന്മണ്ട ഹയർ എലമെൻററി സ്കൂൾ എന്ന പേരിൽ ആറാം ക്ലാസ്സോടുകൂടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. താഴെചെറായി കൃഷ്ണൻ കിടാവിൻറെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പത്ത് എന്ന വീട്ടിൽവെച്ചാണ് സ്കൂളാരംഭിച്ചത്. എഴുകുളം പ്രദേശത്തെ പുരോഗമനചിന്താഗതിക്കാരനും ദേശസ്നേഹിയുമായിരുന്ന ശ്രീ മൊയ്തീൻ കോയ സാഹിബ് സംഭാവന നൽകിയ സ്ഥലത്താണ് ഇന്നത്തെ ​എഴുകുളം എ യു പി സ്കൂൾ നിലകൊള്ളുന്നത് സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ താഴെപാടത്തിൽ മാധവൻ മാസ്റ്ററായിരുന്നു. അ‍‍ഡ്മിഷൻ റജിസ്റ്റർ പ്രകാരം ശ്രീ മലയിൽ അച്ചുതൻനായരാണ് സ്കൂളിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. ഇന്ന് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 14 ഡിവിഷനുകളായി പ്രവർത്തിച്ചുവരുന്ന സ്കൂളിൻറെ നിലവിലുള്ള മാനേജർ ശ്രീ കെ വി പ്രഭാകരൻനായരാണ്, 2021 മുതൽ പ്രധാനാധ്യാപകനായി ശ്രീ ബി രഘുനാഥ് സേവനമനു‍‍‍ഷ്ടിച്ചുവരുന്നു. നിലവിൽ 18 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും ജോലിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 314 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[1]

എഴുകുളം എ യു പി സ്കൂൾ
  1. സ്കൂൾ സ്മരണിക താൾ 51