എ യു പി എസ് കരിവേടകം/അക്ഷരവൃക്ഷം/ ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം
ഉറങ്ങാതെ കിടക്കുകയാണ് കുഞ്ഞൂട്ടൻ. അമ്മ വന്നിട്ട് വേണം നാളെ അസംബ്ലളിയിൽ പറയേണ്ട ശുചിത്വത്തെ ആസ്പദമാക്കിയുള്ള കഥ പറഞ്ഞു തരാൻ...

അമ്മ വന്നു, കഥ പറഞ്ഞു തരാമെന്ന് വാക്കുകൊടുത്തതൊക്കെ അമ്മയുണ്ടോ ഒാർത്തുവെക്കുന്നു. ലെെറ്റിട്ടപ്പോൾ കുഞ്ഞൂട്ടൻ കണ്ണും മിഴിച്ചിരിക്കുന്നതാണ് കണ്ടത്. "എന്താ ഇന്ന് ഉറങ്ങാതെകിടക്കുന്നത് ?” അമ്മ ചോദിച്ചു. "അമ്മ മറന്നോ? ഞാൻ നേരത്തെ പറഞ്ഞ കഥ......” കുഞ്ഞൂട്ടൻ ഒാർമ്മിപ്പിച്ചു. അമ്മ കുഞ്ഞുട്ടനെ മാറോട് ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു "അമ്മ മോന് കഥ പറഞ്ഞു തരാട്ടോ......” കുഞ്ഞൂട്ടൻ സന്തോഷത്തോടെ തലയാട്ടി. അച്ഛന്റെയും അമ്മയുടെയും കൂടെയാണ് മനു താമസിച്ചിരുന്നത്. മാവിലൻകോട്ട മലയുടെ അടിവാരത്ത് വൃത്തിയും വെടിപ്പുുമുള്ള ഒരു കൊച്ചു വീട്. അവന്റെ കുടുബം നല്ല വൃത്തിയും ശുചിത്വവും പാലിച്ചിരുന്നു. മനു നല്ല കുട്ടിയായിരുന്നു. അധ്യാപകർക്കും കൂട്ടുകാർക്കും അവനെക്കുറിച്ച് നല്ല അഭിപ്രായമാണ്. അവൻ എല്ലാത്തിനും കൃത്ത്യനിഷ്ഠ പാലിച്ചിരുന്നു. പഠിക്കുന്ന കാര്യത്തിലും ഒന്നാമതായിരുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും. അതിനാൽ അവൻ നല്ല ആരോഗ്യവാനായിരുന്നു. എല്ലാവരും അവന്റെ കഴിവുകൾ കണ്ട് അവനെ പ്രശംസിക്കുകയും പ്രോത്സാഹാപ്പിക്കുയും ചെതിട്ടുണ്ട്. അരുടെ അയൽക്കാരായിരുന്നു മധുവും കുടുംബവും. അവിനൊരു വികൃതിക്കുട്ടിയായിരുന്നു. കണ്ണിൽ കാണുന്നതൊക്കെ വലിച്ചുവാരിത്തിന്നും. ഫാസറ്റ് ഫുഡ് ഏറെ കഴിക്കുമെങ്കിലും പഴങ്ങളും പച്ചക്കറികളും തൊടല്ല. മനുവിനെ കണ്ട് പഠിക്കെന്ന് മധുവിനോട് പറഞ്ഞാൽ അവൻ പുച്ഛിച്ച് തള്ളാറേയുള്ളൂ. മധു പലപ്പോഴും സ്കൂളിൽ പേകാറില്ല. അതിനാൽ അവന്റെ പരീക്ഷാമാർക്ക് വളരെ കുറവാണ്. കണക്ക് ക്ലാസിലും സയൻസിലും ഉറക്കം തൂങ്ങിയിരിക്കും, ഇംഗ്ലീഷിൽ വായും തുറന്നിരിക്കും മലയാളം ക്ലാസിൽ തലയ്ക്ക് കയ്യും കൊടുത്തിരിക്കും. അവൻ 2-ൽ പഠിക്കുകയാണെങ്കിലും അവന്റ ഭാരം 30 കിലോഗ്രാം ആയിരുന്നു. മറ്റ് കുട്ടികളിൽ വച്ച് ഏറ്റവും തടിയൻ അവനായിരുന്നു. ദിവസം കൂടുന്തോറും അവന്റെ മടി കൂടിക്കൂടി വന്നു. അങ്ങനെ അവധിക്കാലം വന്നു. രാവിലെ കുളിക്കില്ല, പല്ല് തേക്കാതെ ഭക്ഷണം കഴിക്കും, എന്നിങ്ങനെ നീണ്ടുപോയി മധുവിനെക്കുറിച്ചുള്ള പരാതി. ക്രമേണ അവന് അലർജി പിടിപെട്ടു. ശരീരമൊട്ടാകെ തടിച്ചുപൊങ്ങി എന്നിട്ടും അവൻ അത് മാതാപിതാക്കളോട് പറഞ്ഞില്ല. ആ ചൊറിച്ചൽ വൃണങ്ങളാകാൻ മാറി. അത് അവനെ വല്ലാതെ അലട്ടാൻ തുടങ്ങി. അവൻ ആവുന്നതും സഹിച്ചു. ഒരു ദിവസം അവൻ അമ്മയോട് കാര്യം പറഞ്ഞു. അമ്മ വേഗം അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ പരിശോധിച്ചു. എന്നിട്ട് മധുവിന്റെ അമ്മയോട് പറഞ്ഞു മകന് വ്യക്തി ശുചിത്വം തീരെ കുറവാണ്. അതിനാൽ വരുന്ന അസുഖമാണുത്. സാരമില്ല ഈ മരുന്ന് പുരട്ടിയാൽ മതി. എന്നിട്ട് മധുവിനെ നോക്കിപ്പറഞ്ഞു. ഇനിയെങ്കിലും ശുചിത്വം പാലിക്കുക. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപും രാത്രി ഭക്ഷണത്തിന് ശേഷവും പല്ലുതേക്കുക. ഭക്ഷണത്തിന് മുൻപും ശേഷവും കെെകഴുകുക. എല്ലാദിവസവും കുളിക്കുക. അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കാതിരിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഡോക്ട‍ർ ഉപദേശിച്ചു. അപ്പോൾ മധു തലതാഴ്ത്തി നിന്നതേയുള്ളൂ. "കുഞ്ഞൂട്ടാ....."അമ്മ പതുക്കെ നീട്ടി വിളിച്ചു അപ്പോഴേക്കും അവൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു


നിരത്ത്യയ എസ് നായർ
5 B എ യു പി എസ് കരിവേടകം
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ