എ ജഹ്ഫറുദീൻ
എ ജഹ്ഫറുദീൻ

ഞങ്ങളുടെ സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായി പ്രവർത്തിക്കുന്ന ജഹ്ഫറുദീൻ സർ 2002ൽ ആണ് അവനവഞ്ചേരി സ്‌കൂളിൽ ജോയിൻ ചെയ്തത് . നമ്മുടെ സ്‌കൂളിലെ SITC ആയി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സ്‌കൂളിലെ പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ സജീവമായി ഇടപെടുകയും ഏറ്റവും മികച്ച കമ്പ്യൂട്ടർ ലാബിനുള്ള പുരസ്ക്കാരം നമ്മുടെ സ്‌കൂളിലേക്ക് കൊണ്ട് വരികയും ചെയ്തു .കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് പുരസ്കാരം ലഭിക്കുന്നതിനായി ഏറ്റവും മുൻ നിരയിൽ പ്രവർത്തിച്ചതും പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകിയതും ജഹ്ഫറുദീൻ സർ ആണ് .നമ്മുടെ സ്‌കൂളിന് ആദ്യമായി മെഗാവണ്ടേഴ്സ് എന്ന ബ്ലോഗ് തയ്യാറാക്കിയതും , സ്‌കൂൾ ഐ ടി കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചപ്പോൾ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഇലക്ഷൻ നടത്തിയതും ജാഫർ സർന്റെ ശ്രമഫലമായാണ് .ഒട്ടനവധി സ്‌കൂളിന്റെ മികവുകൾക്കു ഇദ്ദേഹം ചുക്കാൻ പിടിച്ചിട്ടുണ്ട്.കുട്ടികൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരായ ഇദ്ദേഹത്തിന് ഐ ടി മേളകളിൽ കുട്ടികളെ പരിശീലിപ്പിച്ചു സ്റ്റേറ്റ് തലം വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .കേന്ദ്ര മാനവ വിഭവ ശേഷി സെക്രട്ടറി ശ്രീ അൻഷു വൈര്യ ഐ.എ.എസ്സും ഒപ്പം ഐ .എ .എസ് ഉദ്യോഗസ്ഥരും അവനവഞ്ചേരി സ്‌കൂൾ സന്ദർശിക്കുകയും അവനവഞ്ചേരി മോഡൽ കേന്ദ്ര തലത്തിൽ നടപ്പിലാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു .അതിനു പിന്നിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതും ഇദ്ദേഹമാണ് .എക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ് ഇദ്ദേഹം .എൽ പി ,യു പി വിഭാഗം ലാബും ,സ്മാർട്ക്ലാസ്സ് റൂമുകളും ആദ്യമായി തയ്യാറാക്കിയത് അവനവഞ്ചേരി സ്‌കൂളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് .ദീർഘ നാളത്തെ മാസ്റ്റർ ട്രൈനെർ ആയുള്ള സേവനത്തിന് ശേഷം 2020ൽ ഇദ്ദേഹം തിരികെ സ്‌കൂളിൽ ജോയിൻ ചെയ്തു.