അച്ചുവിൻ്റെ നെയ്യപ്പം
അച്ചുവന്നു.കൈയിൽ നെയ്യപ്പം. അച്ചു പുല്ലിൽ ഇരുന്നു. നെയ്യപ്പം കല്ലിൽ വച്ചു.പുല്ലുകൾക്കിടയിലൂടെ കുറേപ്പേർ വന്നു. ആരാവും വന്നത്? അവർക്കും നെയ്യപ്പം വേണം. എന്താ വഴി? അവർ ആലോചിച്ചു. ഉറുമ്പുകൾ അച്ചുവിൻ്റെ കൈയിൽ കടിച്ചു.അച്ചു ഉച്ചത്തിൽ കരഞ്ഞു.മരച്ചില്ലയിൽ ഒരു കാക്ക ഉണ്ടായിരുന്നു. കാക്ക നെയ്യപ്പം കണ്ടു. കാക്ക പറന്നു വന്നു. അച്ചു അതു കണ്ടു. അയ്യോ എൻ്റെ നെയ്യപ്പം. കാറ്റടിച്ചു. നെയ്യപ്പം പറന്ന് വീട്ടിലെത്തി.അച്ചു ഓടി വീട്ടിലെത്തി. നെയ്യപ്പം ചിരിച്ചു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കഥ
|