എ എൽ പി എസ് ശിവപുരം ന്യൂ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Dis 952/52 dt 15.7.1952 0f D E O Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952-ലാണ് ഈ സ്ഥാപനത്തിന്റെ ആരംഭം പരേതനായ തീയ്യക്കണ്ടി ഗോവിന്ദൻമാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് ഒരു അധ്യാപകൻ ആവാൻ ഭാഗ്യം കിട്ടിയ അദ്ദേഹത്തിന് കൂടുതൽ പേർക്ക് അക്ഷരജ്ഞാനം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യത്തോടെ യുള്ള പ്രവർത്തനമാണ് ഈ വിദ്യാലയ ആരംഭത്തിന് വഴിതെളിയിച്ചത് നന്മണ്ട 14 കൊയിലോത്ത് പീടിക മുകളിലും തൊട്ടുപിന്നിൽ വയോജന ക്ലാസ് നടത്തിവന്നിരുന്ന ഓലഷെഡിലു  മായിട്ടാണ് ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക്‌  ആയിരുന്നു ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നത് 1954 ൽ നാലും അഞ്ചും ക്ലാസുകൾ കൂടി ആരംഭിച്ചു ശ്രീധരൻ എന്ന വിദ്യാർത്ഥിയാണ് ആദ്യമായി ഈ സ്കൂളിൽ അഡ്മിഷൻ നേടിയത് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന മന്ത്യാട്ട്  പറമ്പിൽ നാട്ടുകാരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ച ഓല ഷെഡിലേക്ക് 1954ൽ  സ്ഥാപനം മാറി ശ്രീ മേന പ്പാട്ട് മാധവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ തൊട്ടടുത്ത യുപി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി അദ്ദേഹം മാറിയതിനാൽ മാനേജർ ഗോവിന്ദൻമാസ്റ്റർ തന്നെ പ്രധാനാധ്യാപകനു മായി തുടർന്ന് ഒട്ടേറെ പ്രഗൽഭരായ മികച്ച അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കാര്യക്ഷമമായ പ്രവർത്തനഫലമായി 1958 ആകുമ്പോഴേക്കും 258 കുട്ടികളും 11 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു പതിനൊന്ന് ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികൾ കുറഞ്ഞു വന്നത് മൂലം  ക്രമത്തിൽ ഡിവിഷനുകൾ പലതും ഇല്ലാതായി സമീപ സ്ഥലങ്ങളിലായി പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചത് കുട്ടികൾ കുറയുന്നത് പ്രധാന കാരണമായി എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമ ഫലമായി പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇപ്പോൾ ഈ വിദ്യാലയം ഇപ്പോൾ ആറ് അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഗുണകരമായ എല്ലാ പ്രവർത്തനങ്ങളിലും  നല്ലവരായ രക്ഷിതാക്കളും നാട്ടുകാരും നന്നായി പിന്തുണ നൽകി വരുന്നുണ്ട് സ്കൂൾ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്ത രാൻ ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ സി കെ സത്യൻ പരമാവധി പരിശ്രമിക്കാറുണ്ട് അഞ്ചാം തരം വരെ ക്ലാസുകൾ നിലവിലുള്ള അപൂർവ്വം എൽപി സ്കൂളുകളിൽ ഒന്നാണിത് ഉണ്ണികുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നതെങ്കിലും നന്മണ്ട പനങ്ങാട് ബാലുശ്ശേരി പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ശിവപുരം ന്യൂ എൽപി സ്കൂൾ സഹായകരമാകുന്നു .....