എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ നല്ല ശീലങ്ങൾ

കൊറോണ വൈറസ് ഇന്ന് ലോകത്താകെ പടർന്നു പിടിച്ചിരിക്കുകയാണ്. അതിനാൽ നമ്മുടെ രാജ്യവും ലോക് ഡൗണിലാണ്. സ്ക്കൂളുകളൊക്കെ നേരത്തെ അടച്ചു എല്ലാ കൂട്ടുകാരും വീട്ടിൽതന്നെയാണ്. എവിടേയും പോകാൻ കഴിയാത്തതിനാൽ നാം ടീവിയുടേയും ഫോണിന്റേയും മുമ്പിലിരുന്ന് സമയം കളയരുത്. പല കാര്യങ്ങളിലും അച്ഛനേയും അമ്മയേയും നമുക്ക് സഹായിക്കാൻ കഴിയും പച്ചക്കറി നനയ്ക്കാൻ , പരിസരം വൃത്തിയാക്കാൻ , അടുക്കളയിൽ സഹായിക്കാൻ എന്നിവ നമുക്ക് ചെയ്യാൻ കഴിയും. അതോടൊപ്പം പുസ്തക വായന, ചിത്രം വര, കഥ കവിത എഴുതൽ എന്നിവയും നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. കൊറോണയെ തടയാൻ സോപ്പിട്ട് കൈ കഴുകുക, മാസ്ക്ക് ധരിക്കുക എന്നിവ നമ്മുടെ ശീലത്തിന്റെ ഭാഗമായി മാറണം. ഇനി എന്ന് സ്കൂളിൽ പോകാൻ കഴിയുമെന്നറിയില്ല എങ്കിലും എത്രയുംവേഗം കൊറോണയെ അതിജീവിക്കാൻ ലോകത്തിനു കഴിയട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് സുരക്ഷിതരായി നമുക്ക് വീട്ടിലിരിക്കാം.


കീർത്തന ആർ നായർ

4  A
കീർത്തന അർ നായർ
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം