എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ Story of corona

Schoolwiki സംരംഭത്തിൽ നിന്ന്
Story of corona

ചൈന എന്ന രാജ്യത്ത് ഭയാനകമായ ഒരു വൈറസ് പടർന്നുപിടിച്ചു. ഈ വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി പടർന്നത്. എന്നിട്ട് അവിടുത്തെ ജനങ്ങളെ ആ വൈറസ് ഭീതിയിലാക്കി. ക്രമേണ അവിടുത്തെ ജനങ്ങളുടെ എണ്ണത്തിൽ തന്നെ കുറവ് വന്നുക്കൊണ്ടിരുന്നു. അപ്പോഴാണ് അവിടുത്തെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും വൈറസിന്റെ വ്യാപനം മനസിലായത്. അപ്പോഴേക്കും വൈറസ് രാജ്യത്തിന് തന്നെ ഭീഷണിയായി വളർന്നിരുന്നു. ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാകും. മൂവായിരത്തിൽപരം ജനങ്ങളെ കൊറോണ വൈറസ് മരണത്തിലേക്ക് കീഴ്പ്പെടുത്തിയിരുന്നു. ക്രമേണ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു. എല്ലാ മേഖലയിലും കഴിവു തെളിയിച്ച അമേരിക്ക,യു.എ.ഇ,ജപ്പാൻ,ഇന്ത്യ,യൂറോപ്പ്,......തുടങ്ങിയ രാജ്യങ്ങൾ പോലും വൈറസിനു മുൻപിൽ മുട്ടുകുത്തി. ഇനിയെന്തുച്ചെയ്യും? രാജ്യങ്ങൾക്കു തന്നെ ഭീഷണിയായ കൊറോണ വൈറസിനെ ഇല്ലാതാക്കണം .അതിന് രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ലോക്ഡൗൺ വന്നു. ആളുകൾ വീടിനു വെളിയിൽ ഇറങ്ങാതെയായി. സ്വയം നിയന്ത്രണത്തിലൂടെ വൈറസിനെ ചെറുക്കാം കഴിയും.അതിന് മുഖത്ത് മാസ്കും കൈകൾ ഇടയ്ക്കിടെ അണുനാശിനിയുപയോഗിച്ച് കഴുകുകയും വേണം. പലചരക്കുകടകൾ ഒഴികെ ബാക്കി കടകൾ തുറക്കാതെയായി. ക്രമേണ വൈറസ് മൂലം ലോകത്ത് മരിച്ചവരുടെ എണ്ണം വർധിച്ചു. ഒരു ലക്ഷത്തിൽ കടന്നു.എങ്കിലും നിയന്തണം വന്നതുമൂലം രോഗം പടർന്നുപിടിക്കുന്നതും കുറഞ്ഞു.അതിജീവിക്കും...പ്രളയംവന്ന് അതിജീവിച്ചതുപോലെ ലോകം അതിജീവിക്കും. കൊറോണ എന്ന ഭൂതത്തെ ഈ ഭൂമിയിലെ നിന്നു തന്നെ ഇല്ലാതാക്കണം.അതിനു കഴിയും...ശാസ്ത്രം ഇത്ര വികസിച്ച ഈ ലോകത്ത് കൊറോണ എന്ന വൈറസിനെയും തുരത്തിയോടിക്കും.


DiyaManoj.K
4 A എ എൽ പി എസ് ചെന്നങ്കോട്
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ