എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ ../COVID 19
COVID_19
ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു രോഗം പൊട്ടി പുറപ്പെടുകയുണായി ഈ വാർത്ത ആദ്യമായി പുറത്തു വിട്ടത് ചൈനീസ് മാധ്യമങ്ങളാണ്. മറ്റു രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർക്ക് ആർക്കും അവിടെ പോകാനോ വാർത്തകൾ ശേഖരിക്കാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. ചൈന ഒരു ഏകാധിപത്യ രാജ്യമാണല്ലോ,,? അത് കൊണ്ട് തന്നെ മറ്റു ലോക രാജ്യത്തൾ കരുതിയിരുന്നത് ചൈനയുടെ സാമ്പത്തിക നില കൂപ്പുകുത്തുമെന്നും ഈ രോഗം ചൈന മുഴുവനും വ്യാപിക്കുമെന്നുമായിരിന്നു. പക്ഷേ കാര്യങ്ങൾ അങ്ങെനയായിരുന്നില്ല,, അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക നിലയിൽ കൂപ്പുകുത്തുമെന്ന അവസ്ഥയാണ് നാം കാണുന്ന സ്ഥിതി. ഇതിനിടയിൽ ൈചനയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതായി കാണുന്നു.ചൈനയും ചൈനയുടെ പലതരം ഉത്പനങ്ങളുമാണ് നമ്മുടെ വിപണി കീഴടക്കുന്നത്, ഇലക്ട്രോണി സാധനങ്ങൾ .മുതൽ കളിപ്പാട്ടങ്ങൾ വരെ വിപണി കീഴടക്കിയിരിക്കുകയാണ്,.ചൈനീസ് ഉത്പന്നങ്ങൾ വിപണിയിൽ ഇറങ്ങിയതു മൂലം പല ഉത്പന്നങ്ങളും വില കുറവിന് നമുക്ക് ലഭിക്കുന്ന അവസ്ഥയിലായിരുന്നു. പിന്നീട് Covid 19 വൈറസ് ബാധ ലോകത്താകെ വ്യാപിക്കുകയും ലോക രാജ്യങ്ങൾ വലിയ പ്രതിസന്ധിലേക്ക് നീങ്ങുന്നതായി സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ലോക രാജ്യങ്ങളിൽ മരണനിരക്ക് ദിവസം തോറും കൂടി വരുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക് .വൈറസിന്റെ വ്യാപനം അതീവ ഗൗരവത്തിലാണ് ഇന്ത്യാ ഗവൺമെന്റ് കാണുന്ന ത്.സമ്പർക്കത്തിലൂടെ വൈറസ് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ്.മൂക്കിലൂടെയും വായിലൂടെയും ഈ വൈറസ് നമ്മുടെ ശരീരത്തിനുള്ളിലേക്ക് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ആ മനുഷ്യനിൽ രോഗലക്ഷണങ്ങളായ പനി, ചുമ, കഠിനമായ തലവേദന, ശ്വാസതടസം എന്നിവ കാണും അതുകൊണ് തന്നെ നാം ഓരോരുത്തരും അതീവ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു, മരുന്ന്വൈ കണ്ടു പിടിക്കാത്തതു കാരണം വൈറസിന്റെ വ്യാപനo തടയാൻ ആരോഗ്യ വകുപ്പ് നിരന്തരം നമ്മോട് പറയുന്നത് മുൻകരുതയാണ്. സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കൈ കഴുകാനും മാസ്ക് ധരിക്കാനുമാണ്, നാം ഇടയ്ക്ക് ഇടയ്ക്ക് മൂക്ക് തൊടാനും മുഖത്തേക്ക് കൈ കൊണ്ട് തൊടുവാനും പാടില്ല. പലപ്രതലങ്ങളിലും വൈറസിന്റെ ആയുസ് പലരീതിയിലാണ്. വൈറസ് മനുഷ്യ ശ്വാസകോശത്തിൽ എത്തിക്കഴിഞ്ഞാൽ വൈറസിന്റെ എണ്ണം ക്രമാതിതമായി വർധിക്കും.കൈ കഴുകുന്നതിന് കേരള സർക്കാർ നടത്തുന്ന ക്യാമ്പയിന്റെ പേരാണ് " ബ്രേക്ക് ദ ചെയിൻ ". ഈ വൈറസ് വ്യാപനത്തെ ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. രാജ്യത്തെ നടുക്കിയ ഈ മഹാമാരിയെ അകറ്റാൻ നമ്മുടെ കേരള സർക്കാരും ആരോഗ്യ പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കുകയാണ്. അതിന്റെ ഫലമായി നമ്മുടെ കൊച്ചു കേരളത്തിൽ രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചു,.കൂടാതെ രോഗം പിടിപ്പെട്ടവരുടെ രോഗം പെട്ടെന്ന് മാറ്റാൻ സാധിക്കുന്നതും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനത്തിന് ഫലം കാണുന്നതിന് തെളിവാണ്. കേരള സർക്കാരിന്റെ ഈ ആരോഗ്യ മേഖയിലെ പ്രവർത്തനത്തെ മറ്റു രാജ്യങ്ങളടക്കം ' നോക്കുന്നു. രോഗം പിടിപ്പെട്ടവരെ പരിചരിക്കാൻ കോവിഡ് 19 എന്ന പേരിൽ തന്നെ ആശുപത്രി കേരളത്തിൽ തുടങ്ങിയതും ആരോഗ്യ വിഷയത്തിനെറെ കാര്യത്തിൽ നമുക്ക് അഭിമാനിക്കാം.,,,, രാജ്യമൊന്നാകെ മൂന്നാഴ്ചയിൽ അധികമായി നിശ്ചലവസ്ഥയിലാണ്, എല്ലാവരും വീട്ടിൽ കഴിയുക എന്ന സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി നമ്മോട് പറഞ്ഞിട്ടുള്ളത്. അത് നല്ലൊരു നാളേയ്ക്കായി നമുക്ക് അനുസരിക്കാം,,, സാമൂഹിക അകലം എന്നുള്ളതും നാം ഓരോരുത്തരും പാലിക്കേണ്ടതാണ്, വരും നാളുകൾ പുതിയ പുലരിക്കായി ഇന്നത്തെ ആഘോഷങ്ങളും, ആർഭാടങ്ങളും നമുക്ക് മാറ്റിവച്ച് പുതിയ പുലരിക്കായി നമുക്ക് കാത്തുനിൽക്കാം,,,,,,
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുമ്പള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം