അതിജീവനത്തിന്റെ കര.............
നിശബ്ദത എന്തെന്നറി
യാത്ത നാടും നഗരവും
നിശബ്ദതയിൽ ആഴ്ന്നു പോയിടുന്നു.
ഉറങ്ങികിടക്കുന്ന നഗരങ്ങൾ കണ്ടപ്പോൾ
എൻ മനം അറിയാതെ നൊന്തു പോയി.............
ലോകത്തെ ബാധിച്ച മഹാമാരി നീ..... ......
എന്തിനീ ക്രൂരതകാട്ടിടുന്നു
ജീവിതംഎന്തെന്നറിയാതെ
മനുഷ്യർ പൊലിഞ്ഞുവീഴുന്നിതാ മഹാമാരിയിൽ
ജീവനു വേണ്ടി പിടയുന്ന
ജനതയെ ഓർക്കുമ്പോൾ
എൻ കണ്ണുനിറഞ്ഞ്
പോകുന്നൂ............
ആരോഗ്യ സംരക്ഷകർ
തന്നുടെ ജീവൻ നൽകുന്നിതാ....
ലോക ജനതയ്ക്കായ്.
മതിയാക്കൂ.....മതിയാക്കൂ..
നിന്നുടെ കോപം.
ഇനിവേണ്ട..... ഇനിവേണ്ട..
ഈ ഭൂമിൽ.
അതിജീവനത്തിന്റെ കരയോടടുക്കാറായ്
മടങ്ങി പോവുനീ.......... മഹാമാരിയെ.............