എ എം യു പി എസ് മാക്കൂട്ടം/അധ്യാപക രചനകൾ/മുന്നാലെ പോയവർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുന്നാലെ പോയവർ / സി പി കേശവനുണ്ണി


ഓർമ്മതൻ ചെപ്പുതുറന്നു ഞാനും
പിന്നോട്ടു പിന്നെയും പോയ നേരം
ഓരോരോ ദൃശ്യങ്ങൾ മാറിമാറി
ഹൃത്തടം തന്നിൽ തെളിഞ്ഞുവല്ലോ
പോയ്‌പ്പോയ നല്ലകാലത്തെയോർത്തു
മാനസം പിന്നെയും കേണിടുന്നു
കുന്നു കുശുമ്പുകളുണെന്നാലും
അന്യോന്യ സ്‌നേഹത്തിനൽപ്പം പോലും
ഒട്ടും കുറവില്ലയോർത്തുപോയി
പോയകാലത്തെ ഞാൻ വീണ്ടും വീണ്ടും
എന്നാലതൊന്നുമേ കാൺമാനില്ല
പൊന്നിൻ തരിയെനിക്കില്ല ഓർക്കാൻ
സ്‌നേഹം വെടിഞ്ഞുള്ള ശിഷ്ടകാലം
വയ്യായെനിക്കു കഴിച്ചുകൂട്ടാൻ
ഒത്തൊരുമിച്ചു മുന്നേറാം നമുക്കിനി
ഒന്നായിയൊന്നായി ശിഷ്ടകാലം
പോയ്‌പ്പോയ കാലം തിരിച്ചെടുക്കുവാൻ
ഒത്തുശ്രമിക്കുക വീണ്ടും വീണ്ടും.