കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കാക്കൂർ പഞ്ചായത്തിലെ ഹരിതഭംഗി നിറഞ്ഞ ഒരു ഗ്രാമമാണ് കാരക്കുന്നത്ത്. കാക്കൂരിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം. നരിക്കുനി-നന്മണ്ട ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന ഈ ഗ്രാമം വയലുകൾ കാർഷിക സമൃദ്ധി കൊണ്ടും തോടുകൾ ജല സമൃദ്ധി കൊണ്ടും മനുഷ്യ സമൂഹം വിദ്യാ സമൃദ്ധികൊണ്ടും സംസ്കാര സമൃദ്ധി കൊണ്ടും സന്പന്നമായ പ്രദേശമാണ്. വൈവിധ്യമാർന്ന മത ആരാധനാലയങ്ങളുടെ ഉത്സവങ്ങൾ ഐക്യത്തോടെ ഒരേ മനസ്സോടെ ഒന്നിച്ചാഘോഷിക്കുന്ന നാടിൻറെ സംസ്കാരം മനോഹരമായ കാഴ്ചയാണ്. ഈയൊരു മത സൗഹാർദ്ദത്തിൻറെ പ്രതീകം കൂടിയായ കാരക്കുന്നത്ത് നമുക്കീ ദൃശ്യം കാണാൻ കഴിയും. പ്രകൃതി സൗഹൃദ അന്തരീക്ഷത്തിൽ ശതാബ്ദിയുടെ നിറവിൽ തലയുയർത്തി നിൽക്കുന്ന പുന്നശ്ശേരി എ.എം.യു.പി സ്കൂൾ കാരക്കുന്നത്ത് പ്രദേശത്തിൻറെ അഭിമാനമാണ്.
പൊതു സ്ഥാപനങ്ങൾ
റേഷൻ കട
തപാലാപ്പീസ്
അംഗൻവാടി
കുടുംബാരോഗ്യ കേന്ദ്രം
പൊതു വായനശാല
ശ്രദ്ദേയരായ വ്യക്തികൾ
RN PEETAKANDIആർ. എൻ പീറ്റക്കണ്ടി (ഓട്ടൻ തുള്ളൽ കലാകാരൻ. കുഞ്ചൻ നന്പ്യാർ അവാർഡ് ജേതാവ്)
പ്രഭാകരൻ പുന്നശ്ശേരി (ഓട്ടൻതുള്ളൽ കലാകാരൻ)
കോട്ടക്കൽ ഭാസ്കരൻ (നാടൻപാട്ട് കലാകാരൻ, ഫോക്ലോർ അവാർഡ് ജേതാവ്)