എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കവിത


ഇപ്പോഴെവിടെയും കേൾക്കുന്ന നാമം
കൊറോണ കൊറോണ കൊറോണ
വീട്ടിലും,നാട്ടിലും, മറുനാട്ടിലും
വിറയലായ് വന്ന വിരുന്നുകാരൻ
കാണില്ല കണ്ടാലറിയില്ല വീരരെ
മാലോരൊക്കെ വിറയുന്നു പേടിയാൽ
പേടി വേണ്ടൊട്ടുമേ വേണ്ടത് ജാഗ്രത
വ്യക്‌തി ശുചിത്വവും കൈ കഴുകലും
രാജ്യത്തുടനീളം ലോക്ക് വീണു
നമ്മളു വീട്ടു തടങ്കലിലും
ഒന്നു പുറത്തേക്കിറങ്ങണമെങ്കിലും
സാക്ഷ്യപത്രം വേണം മാസ്കും ധരിക്കണം
എപ്പോളെവിടെ ആർക്കെന്നറിയാതെ
വീടിന്റെയുള്ളിൽ ഒതുങ്ങുന്നു ജീവിതം
ഒന്നു കറങ്ങാനിറങ്ങുന്ന കൂട്ടരെ
ചൂരലിൻ ചൂടറിയുക തന്നെ.....
 

 

മുഹമ്മദ് റബീഹ്
4 B എ.എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത