എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ശുചിത്വം - സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - സുന്ദരം

വലിയ എഴുത്ത് നമ്മുടെ ആരോഗ്യം നമ്മുക് പ്രധാനപെട്ടതാണ് ,അത് പോലെ ശുചിത്വവും നമ്മുക് നിർബന്ധമാണ് . നമ്മുടെ ആരോഗ്യവും ശുചിത്വവും തമ്മിൽ ബന്ധം വളരെ വലുതാണ് . ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിലുള്ള നമ്മുടെ സംസഥാനം ശുചിത്വത്തിൽ വളരെ പിന്നോക്കാവസ്ഥയിലാണ് . വ്യക്തി ശുചിത്വം പ്രധാനം കൽപ്പിക്കുന്ന പോലെ, പരിസരം പൊതു ശുചിത്വത്തിനും വലിയ പ്രധാന്യം കൽപ്പിക്കണം . നമ്മുക് ബോധവത്കരണത്തിന്റെയും കാഴ്ചപ്പാടിന്റെയും ഒരു പ്രശ്നമാണ് . ഇതിന് കാരണം നമ്മുടെ സംസ്ഥാനത്തിന് ശുചിത്വമില്ലായിമ കാരണമായി. മലിന കേരളം എന്ന പേര് ലഭിക്കുകയാണ്, ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായിമയുടെ പ്രതിഫലമാണ് , നാം അത് അറിയുന്നില്ല. മലിനവും, ദുർഗന്ധവുംമുള്ള വഴിയോരങ്ങളും, വ്യത്തിയില്ലാത്ത പൊതുസ്ഥലങ്ങളും ഇതിന്റെ അടയാളങ്ങളാണ് . ഇനി മാലിന്യങ്ങൾ എല്ലാം എന്ത് ചെയ്യണം എന്നറിയാതെ അധികൃതർ ബുദ്ധിമുട്ടുന്നു . ശുചിത്വം വേണമെന്നറിഞ്ഞിട്ടും അറിയാത്തപോലെ ജീവിക്കുന്നു നാം, മനുഷ്യരും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യമുകതമായിരിക്കണം, അതാണ് ശുചിത്വം .

വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം , പൊതു ശുചിത്വം ഇങ്ങനെ തരാം തിരിക്കാം അതിനുള്ള പരിഹാരമാണ് നാം കണ്ടത്തേണ്ടത് .വെള്ളം കെട്ടിനിന്ന് മലിനമാകുന്ന സ്ഥലം കണ്ടെത്തി അതൊഴിവാകുക. ഓരോരുത്തരും ഇത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കരുതി മാലിന്യമുകതമാകണം നമ്മുടെ പരിസരം , എങ്കിൽ ശുചിത്വം നമ്മുക്കും നടപ്പാകാം . രോഗങ്ങൾ പരത്തുന്ന കൊതുക് , എല്ലി , കീടങ്ങൾ ഇവ വളരാൻ സഹായിക്കുന്നത് നാമാണ്, അതെല്ലാം നശിപ്പിക്കുക. ഭക്ഷണത്തിനു മുൻപും ശേഷവും നന്നായി കൈ കഴിക്കുക. ഓരോരുത്തരും അവനാൽ കഴിയുന്ന മാലിന്യസംസ്കരണം നടത്തുക, നമ്മുക്കും പരിസര ശുചിത്വം നടപ്പാകാം . നമ്മുടെ വീടും , നാടും , പൊതുസ്ഥലവും എല്ലാം വ്യത്തിയായി സൂക്ഷികാം , നമ്മുക് പോരാടാം ശുചിത്വത്തിനായി ....................

മുഹ്‌സിന കല്ലുടുമ്പിൽ
6 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം