എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/നാടിനെയും പ്രകൃതി യെയും സ്നേഹിച്ച ബാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
നാടിനെയും പ്രകൃതിയെയും സ്നേഹിച്ച ബാലൻ

ഒരു രാത്രി സമയത്ത് . . . . " മോനെ ഇങ്ങടുത്തേക്ക് വന്നു.. " അവനെ മുത്തശ്ശി പതുകെ വിളിച്ചു ഒന്നും മനസിലായില്ലെങ്കിലും അവൻ നിറ പുഞ്ചിരിയോടെ അടുത്തേയ്ക് ചെന്നു. 'മോന് മുത്തശ്ശി ഒരു കൊച്ചു പയ്യന്റെ കഥ പറഞ്ഞു തരട്ടെ' മുത്തശ്ശി പറഞ്ഞു . കഥ കേൾക്കാൻ വേണ്ടി മനുകുട്ടൻ മുത്തശ്ശിയുടെ മടിയിൽ തല ചായ്ച്ചു കിടന്നു . അങ്ങനെ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി. ജയ്പൂരിലാണ് കൊച്ചു മിടുക്കനായ ആദി മോൻ ജനിക്കുന്നത്, അവൻ നല്ല സ്വഭാവമുള്ള കുട്ടിയായതിനാൽ അവനെ എല്ലവളാക്കും വളരെ ഇഷ്ടമായിരുന്നു. ഒരു അനാഥനായിരുന്ന അവൻ തന്റെ നാടിനെയും പ്രകൃതിയെയും വളരെ ഇഷ്ടമായിരുന്നു. അങനെയിരിക്കെ കുറച്ചു നാളുകൾക്കു ശേഷം എ നാട്ടിൽ ഒരു വലിയ പ്രതിസന്ധിയെ നേരിടേണ്ടിവന്നു. പുഴകളും, അരുവികളും ചപ്പു ചവറുകൾ കൊണ്ടു നിറഞ്ഞു. എല്ലായിടത്തും മാലിന്യങ്ങൾ, എലികളുടെയും, കൊതുകളുടെയും ശല്യവും.നാറ്റം സഹിക്കാനാവാതെ മൂക്കു പൊത്തി പള്ളികൂടങ്ങളിലേയ്ക് പോവുന്ന കുട്ടികൾ, എങ്ങും രോഗങ്ങൾ കൊണ്ട് പിടയുന്ന മനഷ്യ ജീവിൻ.

ഇതെല്ലാം കണ്ട് ആദി മോൻന് തന്റെ കണ്ണുനീരടകനായില്ല. അവനെന്തെങ്കിലും എന്റെ നാടിനുവേണ്ടി ചെയ്യണമെന്ന് തോന്നി . അവൻ ഒരു പാഡ് നേരം ആലോചിച്ചു ഒരു പദ്ധതി കണ്ടെത്തി അടുത്ത ദിവസം അവൻ പലഭാഗങ്ങളിലായി പോയി മാലിന്യങ്ങൾ നീക്കം ചെയ്യാനായി തുടങ്ങി. അവൻ അവന്റെഅ കൂട്ടുകാരെ കൂടി ഓരോ സ്ഥലങ്ങിൽ പോയി അവരാൽ കഴിയുന്നത് ചെയ്തു. അങ്ങനെ അവസാനം എ വലിയ പ്രതിസന്ധിയിൽനിന്ന് എ നാട് കരകയറി. അവർക്കു അപ്പോഴാണ് ഒരു ഓർമ്മ വന്നത്, " ഒത്തുപിടിച്ചാൽ മലയും പോരും " എന്നു പറഞ്ഞത് വെറുതെയല്ലെന്ന് . . . .

ആഴച്ചകൾ കടന്നു പോയി. അനാഥനായിരുന്ന ആദി മോൻ ന് ഇപ്പോൾ എല്ലാവരുമുണ്ട് കൂടെ കളിക്കാനും, പഠിക്കാനും. അവന്റെ ആ കഥ സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങി . മാതാപിതാക്കൾ കുട്ടികൾക്കു നല്ല ഉപേദശങ്ങൾ നൽകുവാൻ തുടങ്ങി . " എങ്ങനെയുണ്ട് കഥ , മോനെ, മോനെ, മനു " അവൻ അറിയാതെ ഉറങ്ങി പോയിരുന്നു . . . മുത്തശ്ശി അവനെ മാറോടുചേർത്തു ഒരു ഉമ്മ വെച്ചു . ഞാനും അങ്ങനെയാകുമെന്ന് മനസ്സിൽ ഉറപ്പിച്ചു മനു ഗാഢനിദ്രയിലേക് നീങ്ങി . . . . .

                  - ശുഭം -   



ഷഹാന ഷെറിൻ കുഴിപ്പുറം
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ