പ്രവേശനോത്സവം 2025-26

എരവന്നൂർ എ എം എൽ പി സ്കൂളിലെ 2025-26 അധ്യാന വർഷത്തെ പ്രവേശനോത്സവം മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീമതി ഫാത്തിമ മുഹമ്മദ്‌ നിർവഹിച്ചു.

പരിപാടിയിൽ മാപ്പിളപ്പാട്ട് കലാകാരി ഷഹദ പി.കെ കുട്ടികൾക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവച്ചു...💐

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തയാട്ട് അവർകളും മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു









പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ,എരവന്നൂർ എ.എം.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുണി സഞ്ചി വിതരണം പദ്ധതിക്ക് ഹെഡ്മാസ്റ്ററും സ്കൂളിലെ ബുൾബുൾ വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ചു.

ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ `ആഗോള തലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക ‘എന്ന ലക്ഷ്യം എല്ലാവരിലും എത്തിക്കാനാവും വിധം രക്ഷിതാക്കളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ സാധിച്ചത്.

അതോടൊപ്പം സ്കൂൾ സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി സ്കൂളിലെ പൂന്തോട്ടത്തിൽ കുട്ടികൾ കൊണ്ടുവന്ന ചെടിതൈകൾ നട്ടു പിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു.

സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ നാസിർ തെക്കെവളപ്പിൽ തുണിസഞ്ചി കുട്ടികൾക്ക് കൈമാറി.സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് പരിസ്ഥിതി ദിന പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കികൊടുക്കുകയും ചെയ്തു.

 
എരവന്നൂർ എ.എം.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുംതുണി സഞ്ചി വിതരണം ഹെഡ്മാസ്റ്ററും സ്കൂളിലെ ബുൾബുൾ വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ചപ്പോൾ....
 
പ്രകൃതിയിലിറങ്ങി വൈവിധ്യമാർന്ന മരങ്ങളെ കുറിച്ച്  പഠിക്കാൻ മടവൂരിലെ ലൈല പാർക്കിൽ കുട്ടികൾ ✨
 
പൂന്തോട്ടനി‍‌ർമാണം







വായനദിനം

 
അറബിക് മാഗസി‌ൻ

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ പതിപ്പ് പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു

 
അക്ഷരക്കുട









ലഹരിവിരുദ്ധദിനം

 
ജൂൺ 26 ലഹരി വിരുദ്ധ ദിനം-പഞ്ചായത്ത് തലം-2 മില്യൺ പ്ലഡ്ജ് നടത്തി

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി സീഡ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തുന്ന "Say No to Drugs – Stick On to Life"  എന്ന  പ്രവർത്തനം  എരവന്നൂർ എ. എം .എൽ .പി .സ്കൂളും ഏറ്റെടുത്തു നടത്തി.

വിദ്യാർത്ഥികളും അധ്യാപകരും വിവിധ ലഹരി വിരുദ്ധ  സന്ദേശങ്ങൾ ,ചിന്തകൾ സ്റ്റിക്കി നോട്ടുകളിൽ എഴുതി സ്കൂൾ കോർണറിലെ വൈറ്റ് ബോർഡിൽ പതിപ്പിച്ചു.

 


 
 
കുട്ടികളുടെ സുംബ ‍ഡാൻസ്









= = വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ബഷീർ അനുസ്മരണവും...

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ബഷീർ അനുസ്മരണവും... ==

എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ,ജൂലൈ 5 ബഷീർ അനുസ്മരണവും, ബി ആർ സി ട്രൈനർ ഷൈജ ടീച്ചർ നിർവഹിച്ചു. ✨

കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ,രചനാ മേഖലകളിൽ വിവിധ അനുഭവങ്ങളും,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

പരിപാടിയിൽ വിദ്യാരംഗം കോർഡിനേറ്റർ നീതു ടീച്ചർ,സ്കൂൾ ഹെഡ്മാസ്റ്റർ, എം പി ടി എ ചെയർപേഴ്സൺ,എസ് ആർ ജി കൺവീനർ, സഫനാസ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

 
വിദ്യാരംഗം കലാസാഹിത്യവേദി  ഉൽഘാടനം ശെെജടീച്ച‌ർനിർവഹിച്ചപ്പോൾ
 





ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനാചരണവുമായി ബന്ധപ്പെട്ട് എരവന്നൂർ എ.എം.എൽ.പി സ്കൂളിലെ ,സയൻസ് ക്ലബ്ബിന്റെ ഉദ്ഘടനവും ചാന്ദ്രദിന പതിപ്പ് പ്രകാശനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു.

 


സ്കൂളിലെ സീഡ് ക്ലബ്ബും, ബുൾബുൾ യൂണിറ്റും ചേർന്നു നടത്തിയ ചാന്ദ്ര ദിന പരിപാടിയിൽ കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ഒരുക്കി