എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/അക്ഷരവൃക്ഷം/ Pollution
Pollution
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് .പരിസ്ഥിതിയെ പരാമർശിക്കാത്ത വാർത്ത ഇല്ലാത്ത ഒറ്റ ദിവസം പോലുമിന്നില്ല . പരിസ്ഥിതി നശീകരണത്തിന് പ്രധാറ കാരണം പാടം നികത്തൽ ,കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കൽ ,കുന്നുകൾ ഇടിച്ചു നിരപ്പാക്കൽ കുഴൽ കിണറുകളുടെ അമിത ഉപയോഗം ,പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം ,പ്ലാസ്റ്റിക് മാലിന്യങ്ങൾ ,e മാലിന്യങ്ങൾ ,കൃഷിയിടങ്ങളിൽ ഉപയോഗിക്കുന രാസകീടനാശിനികൾ എന്നിവയൊക്കെയാണ് . പരിസര ശുചിത്വമാണ് നമ്മുടെ ആവശ്യം .അതിനായി നമ്മൾ കുട്ടായി പ്രവർത്തിക്കേണ്ടതാണ് .ക്ലാസും പരിസരവും വൃത്തിയായി സൂക്ഷിക്കുക .മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ വെവ്വേറെ സംഭരിക്കുക .ജൈവ മാലിന്യങ്ങളെ വളമാക്കുക .അജൈവ മാലിന്യങ്ങളെ ശരിയായ രീതിയിൽ സംസ്കരിക്കുക ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ശ്രദ്ധിക്കുക മുതലായ കാര്യങ്ങളിലൂടെ ഒരു പരിധി വരെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പരിസര ശുചിത്വത്തോടൊപ്പം വളരെയേറെ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വവും പ്രത്യേകിച്ച് ലോകം മുഴുവൻ കോവിഡ് 19 പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ. .
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം