എ. എൽ. പി. എസ്. തൈക്കാട്ടുശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1947-50കാലഘട്ടത്തിൽ തൃശൂർ ജില്ലയിലെ പെരുവനം ഗ്രാമത്തിലെ വാരിയർ സമാജം യോഗം ചേർന്ന് ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ വിജ്ഞാനസമ്പാദനത്തിനായി ഒരു വിദ്യാലയം തുടങ്ങുവാൻ നിശ്ചയിച്ചു. തിരു-കൊച്ചി സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന ഇക്കണ്ടവാരിയരുടെ സഹോദരൻ എടക്കുന്നി വാര്യത്തെ ശങ്കരൻകുട്ടി വാരിയർ, രാമവാരിയർ,അമ്പലക്കടവ് വാരിയത്തു കൃഷ്ണൻകുട്ടി വാരിയർ എന്നിവരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി സ്കൂൾ അനുവദിച്ചുകിട്ടി. തൈക്കാട്ടുശ്ശേരി എന്ന ചെറുഗ്രാമത്തിൽ തൈക്കാട്ടുമൂസ് സൗജന്യമായി നൽകിയ സ്ഥലത്ത് 1950 ൽ കൊച്ചുമാധവി വാരസ്യാർ പ്രധാനഅദ്ധ്യാപികയും വി. തങ്കം, ടി. സരോജിനി, പി. ലക്ഷ്മിക്കുട്ടി എന്നി അധ്യാപകരും 120 വിദ്യാർത്ഥികളുമായി എ.എൽ.പി. എസ്.തൈക്കാട്ടുശ്ശേരി എന്ന സരസ്വതിക്ഷേത്രം പ്രവർത്തനമാരംഭിച്ചു.