എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രമേളയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായി നമ്പർ ചാർട്ട് മാത്തമാറ്റിക്സ് പസിൽ, ക്വിസ് എന്നിവയ്ക്കായി പ്രത്യേക പരിശീലനം നൽകി. നാലാം ക്ലാസിലെ കുട്ടികൾക്ക് ഗണിതത്തിന്റെ എളുപ്പവഴികൾ സ്വായത്തമാക്കാനായി ഒരു ദിവസത്തെ പ്രത്യേക പരിശീലനം നൽകി. ഗണിത ദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തി.

     എല്ലാ കുട്ടികളിലും ഗണിതശേഷി നേടുന്നതിനായി  'Little Genius ' എന്ന പരിപാടി ആരംഭിച്ചു.  പഠനോത്സവത്തിൽ ഗണിത ക്ലബ്ബിന്റെ കീഴിൽ  കുട്ടികൾ ഗണിത ഗാനം അവതരിപ്പിച്ചു.  ലളിതമായ അവതരണത്തിലൂടെ കുട്ടികൾക്ക് ഗണിതം അനായാസമായി കൈകാര്യം ചെയ്യാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.