എ..എൽ.പി.എസ്.മംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അനുഗൃഹീത വ്യകതികൾക്കും പ്രതിഭകൾക്കും ജന്മം നലകിയട്ടുള്ള മംഗലം ഗ്രാമത്തിൻെറ പ്രൈമറി വിദ്യാഭ്യാസ കർമ്മപഥത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി ഒരു വിളക്കുമരമായി പ്രശോഭിച്ചു നിലക്കുന്ന സരസ്വതീ ക്ഷേത്രമാണ് മംഗലം എ എ.ൽ പി സകൂൾ . ഈ വിദ്യാലയത്തിൽ നിന്നും ചൊരിഞ്ഞ ഔപചാരിക വിദ്യാഭ്യാസത്തിൻെറയും വിജ്ഞാനത്തിൻെറയും ദീപതി പതിച്ച് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗം കരുത്താർജ്ജിക്കുകയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നിലാതിരുന്ന മംഗലം കൂട്ടായികടവ് പ്രദേശത്തിന് അനുപമമായ രീതിയിൽ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം പകർന്നു വിദ്യാഭ്യാസത്തിിൻെറ ഉന്നത മേഖലയിലേക്കും തുടർ സാമൂഹിക സുരക്ഷിതത്വത്തിലേക്കും നയിക്കാൻ ഈ സ്കൂളിന് കഴിഞ്‍ഞു .1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്‌കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത് .

"https://schoolwiki.in/index.php?title=എ..എൽ.പി.എസ്.മംഗലം/ചരിത്രം&oldid=2130247" എന്ന താളിൽനിന്ന് ശേഖരിച്ചത്